ഉഭയസമ്മത വിവാഹമോചനം: ഒരാൾ പിന്മാറിയാൽ അനുവദിക്കാനാകില്ല -ഹൈക്കോടതി


1 min read
Read later
Print
Share

കേരള ഹൈക്കോടതി | Photo: Mathrubhumi

കൊച്ചി: പരസ്പരസമ്മതപ്രകാരം ഹർജി നൽകിയശേഷം, കേസിൽ തീർപ്പുണ്ടാകുംമുമ്പേ കക്ഷികളിലൊരാൾ സമ്മതം പിൻവലിച്ചാൽ വിവാഹമോചനം അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി. ഭാര്യ പിന്മാറിയതിനാൽ വിവാഹമോചനം അനുവദിക്കാത്തതിനെതിരേ ഭർത്താവ് നൽകിയ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രനും ജസ്റ്റിസ് പി.ജി. അജിത്കുമാറും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്.

തിരുവനന്തപുരം കുടുംബകോടതിയിലാണ് ആലപ്പുഴസ്വദേശിയായ യുവാവും പത്തനംതിട്ട സ്വദേശിനിയായ യുവതിയും ഹർജി നൽകിയത്. എന്നാൽ, വിവാഹമോചനമെന്നയാവശ്യത്തിൽനിന്ന് പിൻവാങ്ങുന്നതായികാട്ടി 2021 ഏപ്രിൽ 12-ന് യുവതി കോടതിയിൽ അപേക്ഷ നൽകി. മകന്റെ ഭാവികൂടി കണക്കിലെടുത്താണ് തീരുമാനമെന്ന് അപേക്ഷയിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ വിവാഹമോചനഹർജി കുടുംബകോടതി തള്ളി. ഇതിനെതിരേയാണ് ഭർത്താവ് ഹൈക്കോടതിയെ സമീപിച്ചത്.

2019 ഒക്ടോബർ 11-ന് ഉണ്ടാക്കിയ ഒത്തുതീർപ്പുകരാറിന്റെ തുടർച്ചയായാണ് ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനഹർജി നൽകിയതെന്നായിരുന്നു അപ്പീൽ. ഉഭയസമ്മതവിവാഹമോചനം സാധ്യമാകണമെങ്കിൽ ഉത്തരവ് പാസാകുംവരെ ഇരുവരുടെയും സമ്മതം തുടരണമെന്ന് കോടതി വിലയിരുത്തി.

ഉത്തരവിനുമുമ്പ്‌ കക്ഷികൾക്ക് സമ്മതമുണ്ടെന്ന് കോടതി ഉറപ്പാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..