പ്ലാസ്റ്റിക് മാലിന്യം തിന്നുന്ന കാട്ടാനകൾ, പ്രതീകാത്മക ചിത്രം | Photo: Screen grab, PTI
കൊച്ചി: ഇടുക്കി ചിന്നക്കനാലിൽ വനാതിർത്തിയോട് ചേർന്ന കുഴിയിൽ തള്ളിയ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കാട്ടാനകൾ തിന്നുന്ന കാഴ്ചകണ്ട് ഞെട്ടൽ രേഖപ്പെടുത്തി ഹൈക്കോടതി. ആനകൾ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യംതിന്നുന്ന വീഡിയോ കണ്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് എസ്.വി.എൻ. ഭട്ടി, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ഞെട്ടിയത്.
ദൃശ്യങ്ങൾ കണ്ട ചീഫ് ജസ്റ്റിസ്, ‘ദൈവമേ മുഴുവൻ പ്ലാസ്റ്റിക്കാണല്ലോ’ എന്നായിരുന്നു പ്രതികരിച്ചത്. 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകാൻ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന് നിർദേശവും നൽകി. മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുന്നതിനിടെ അഭിഭാഷകയാണ് വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
അടിയന്തരനടപടി സ്വീകരിക്കുമെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി ഉറപ്പുനൽകി. പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട പ്രദേശത്താണോ അതോ ഏതെങ്കിലും തോട്ടത്തിൽ ഉൾപ്പെട്ട സ്ഥലത്താണോ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം തള്ളിയിരിക്കുന്നതെന്ന് പരിശോധിക്കേണ്ടതുണ്ട്. മികച്ച രീതിയിൽ മാലിന്യം സംസ്കരിക്കുന്ന മേഖലയാണ് ചിന്നക്കനാൽ എന്നും വിശദീകരിച്ചു. എന്നാൽ ഒരു ചിത്രം ആയിരം വാക്കുകൾക്ക് സമമാണെന്ന് കോടതി ഓർമിപ്പിച്ചു.
Content Highlights: kerala high court wild elephants eating plastic wastes


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..