കെ. സുധാകരൻ | Photo: ANI
കണ്ണൂർ: സ്വർണക്കടത്ത് കേസ് പിണറായിസർക്കാരിന്റെ അടിത്തറയിളക്കുന്ന മരണവാറണ്ടായിരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ എം.പി. അഴിമതിയുടെ ബിരിയാണിച്ചെമ്പ് തുറന്നതോടെ അധികാരദുർവിനിയോഗത്തിന്റെ ദുർഗന്ധം പുറത്തുവന്നിരിക്കയാണ്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ പങ്ക് സ്വപ്ന വെളിപ്പെടുത്തി മണിക്കൂറുകൾക്കകം മറ്റൊരു പ്രതി സരിത്തിനെതിരായ വിജിലൻസ് നടപടിയിൽ ദുരൂഹതയുണ്ട്. മുഖ്യമന്ത്രിക്കെതിരായി ഗുരുതര വെളിപ്പെടുത്തൽ നടത്തിയവരെ ഭീഷണിപ്പെടുത്തി നിശ്ശബ്ദരാക്കാനാണ് സർക്കാർ ശ്രമം. സ്വർണക്കടത്തിന് കൂട്ടുനിൽക്കുകയും ആ കേസ് അട്ടിമറിക്കാൻ നിരന്തരം ശ്രമിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രി കേരളത്തിന് അപമാനമാണ്.
സ്വപ്നയുടെ വെളിപ്പെടുത്തലിലൂടെ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ വികൃതമുഖം പുറത്തുവന്നിട്ടും അതിനെ ന്യായീകരിക്കുന്ന സി.പി.എമ്മിന്റെയും ഇടത് നേതാക്കളുടെയും തൊലിക്കട്ടി അപാരമാണ്. ഇതുമായി ബന്ധപ്പെട്ട എല്ലാ സത്യാവസ്ഥകളും പുറത്തുവരേണ്ടത് കേരളത്തിന്റെ അഭിമാനപ്രശ്നംകൂടിയാണ്. അന്വേഷണം സുതാര്യമാകണമെങ്കിൽ കോടതിയുടെ മേൽനോട്ടം വേണം-സുധാകരൻ പറഞ്ഞു.
Content Highlights: kerala k sudhakaran slams cm pinarayi vijayan government
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..