കാലവർഷം ദുർബലം: ഇന്ന് 5 ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പ്


1 min read
Read later
Print
Share

പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം എത്തിയെങ്കിലും പ്രതീക്ഷിച്ചത്രയും മഴ പെയ്തില്ല. ശനിയാഴ്ച അഞ്ചുജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകൾക്ക് മഞ്ഞ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ചയോടെ മഴ വീണ്ടും കുറയാനാണ് സാധ്യത.

അറബിക്കടലിൽ രൂപപ്പെട്ട ബിപോർജോയ് ചുഴലിക്കാറ്റ് വടക്കോട്ട് സഞ്ചരിക്കുകയാണ്. കാറ്റ് ഗുജറാത്ത് തീരത്തേക്കോ പാകിസ്താൻ തീരത്തേക്കോ നീങ്ങാമെന്നാണ് അനുമാനം. ഇത് സ്ഥിരീകരിച്ചിട്ടില്ല. 14 വരെയുള്ള സഞ്ചാരപഥമാണ് ഇപ്പോൾ പ്രവചിച്ചിട്ടുള്ളത്.

Content Highlights: kerala monsoon yellow alert in five districts

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..