കറുപ്പിന് വിലക്ക് ;മുഖ്യമന്ത്രിയുടെ പരിപാടിയില്‍ മാധ്യമപ്രവർത്തകയുടെ കറുത്ത മാസ്ക് അഴിപ്പിച്ചു


മാധ്യമപ്രവർത്തകയുടെ കറുത്ത മാസ്ക് സംഘാടകർ അഴിപ്പിച്ചു, കറുത്ത വസ്ത്രമണിഞ്ഞ ട്രാൻസ്‌ജെൻഡർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു

പിണറായി വിജയൻ

കൊച്ചി: മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയിൽ കറുപ്പുനിറത്തെ വിലക്കി പോലീസും സംഘാടകരും. മുഖ്യമന്ത്രി പങ്കെടുത്ത കലൂർ മെട്രോ സ്റ്റേഷനിലെ കാൻസർ സെന്റർ ഉദ്ഘാടനച്ചടങ്ങ് റിപ്പോർട്ട് ചെയ്യാനെത്തിയ റിപ്പോർട്ടറുടെയും ഫോട്ടോഗ്രാഫറുടെയും കറുത്ത മാസ്ക് അഴിപ്പിച്ചു. റോഡിലൂടെ കറുത്ത വസ്ത്രമണിഞ്ഞ് മെട്രോ സ്റ്റേഷനിലേക്ക് പോയ രണ്ട് ട്രാൻസ്‌ജെൻഡറുകളെ പോലീസ് കസ്റ്റഡിയിലെടുത്തു.

മാതൃഭൂമി ന്യൂസ് റിപ്പോർട്ടർ ദിവ്യ ജോസഫ് ധരിച്ചിരുന്ന കറുത്ത മാസ്ക് അഴിപ്പിച്ച് പകരം നീലനിറത്തിലുള്ള മാസ്ക് നൽകിയത് സംഘാടകരായിരുന്നു. മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫർ ബി. മുരളീകൃഷ്ണന്റെ കറുത്ത മാസ്ക് അഴിക്കാൻ ആവശ്യപ്പെട്ടത് സെക്യൂരിറ്റി ഗാർഡാണ്‌.

മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നതിനിടെ മെട്രോ സ്റ്റേഷനിലേക്കു പോകാൻ കറുത്ത വസ്ത്രമണിഞ്ഞെത്തിയ ട്രാൻസ്‌ജെൻഡർമാരെ പോലീസ് തടഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ട്രാൻസ്‌ജെൻഡറുകളായ കോട്ടയം സ്വദേശി അവന്തികയും കളമശ്ശേരി സ്വദേശി അന്നയും മാധ്യമപ്രവർത്തകർക്കു മുന്നിൽ പ്രതിഷേധിച്ചതോടെ ഇരുവരെയും പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി. ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം.

Content Highlights: kerala swapna suresh pinarayi vijayan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..