സ്വപ്നയെ അറിയാം, മൊഴി തിരുത്താൻ ആവശ്യപ്പെട്ടില്ല -ഷാജ് കിരൺ


സ്വപ്‌ന, ഷാജ് കിരൺ

കൊച്ചി: സ്വപ്ന സുരേഷ് സുഹൃത്താണെന്നും എന്നാൽ നയതന്ത്രസ്വർണക്കടത്തുകേസിലെ മൊഴി തിരുത്താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും ഷാജ് കിരൺ. മുഖ്യമന്ത്രിക്കെതിരേ താൻ നൽകിയ മൊഴി പിൻവലിക്കാൻ ഭീഷണിയുണ്ടായെന്നും മുഖ്യമന്ത്രിക്കുവേണ്ടി ഷാജ് കിരൺ എന്നയാളാണ് സമീപിച്ചതെന്നും സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ആരോപിച്ചിരുന്നു. കൊട്ടാരക്കര സ്വദേശിയും മുൻ മാധ്യമപ്രവർത്തകനുമാണ് ഷാജ് കിരൺ.

സ്വപ്നയുടെ മുൻകൂർ ജാമ്യാപേക്ഷയിലെ ആരോപണങ്ങൾ പുറത്തുവന്നയുടൻതന്നെ എല്ലാം നിഷേധിച്ചുകൊണ്ട് ഷാജ് കിരൺ രംഗത്തെത്തി. മുഖ്യമന്ത്രിയെയോ കോടിയേരി ബാലകൃഷ്ണനെയോ എം. ശിവശങ്കറിനെയോ നേരിട്ട് പരിചയമില്ല. കെ.പി. യോഹന്നാന്റെ സ്ഥാപനവുമായി ഒരു ബന്ധവുമില്ല. തന്റെ ഭാര്യ കുറച്ചുനാൾ ആ സ്ഥാപനത്തിൽ ജോലിചെയ്തിരുന്നു എന്നതുമാത്രമാണ് ബന്ധം.

സ്വപ്ന സുരേഷിന്റെ തിരുവനന്തപുരത്തെ സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് 60 ദിവസമായി അവരെ അറിയാമെന്നും അടുത്ത സുഹൃത്തുക്കളായി മാറിയെന്നും ഷാജ് കിരൺ പറഞ്ഞു. ദിവസേന സ്വപ്നയുമായി ഫോണിൽ സംസാരിക്കാറുണ്ടായിരുന്നു.

മുഖ്യമന്ത്രിക്കെതിരേ മൊഴിനൽകിയശേഷം സരിത്തിനെ ആരോ തട്ടിക്കൊണ്ടുപോയെന്നുപറഞ്ഞ് സ്വപ്നയാണ് തന്നെ വിളിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ അവരെ കാണാൻ പോയി. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ചാൽ ഗുരുതരമായ പ്രത്യാഘാതമായിരിക്കും ഉണ്ടാവുമെന്നറിയാമല്ലോ എന്ന് അവരോട് പറഞ്ഞിരുന്നു. അല്ലാതെ മൊഴി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല.

താനറിയുന്ന സ്വപ്ന തനിക്കെതിരേ ഇങ്ങനെെയാരു ഹർജി നൽകില്ല. ഇത് സ്വപ്നയല്ല നൽകിയതെന്നാണ് കരുതുന്നതെന്നും ഷാജ് കിരൺ പറഞ്ഞു.

Content Highlights: kerala swapna suresh shaj kiran

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..