സ്വപ്ന, ഷാജ് കിരൺ
കൊച്ചി: സ്വപ്നാ സുരേഷ് പുറത്തുവിട്ടത് എഡിറ്റുചെയ്ത ശബ്ദരേഖയെന്ന് ഷാജ് കിരൺ. ‘‘സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെയും സുഹൃത്തിന്റെയും ശബ്ദമാണ്. എന്നാൽ, എഡിറ്റുചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാർഥ ശബ്ദരേഖ കൈവശമുണ്ട്. അത് ഉടൻ പുറത്തുവിടും. മുഖ്യമന്ത്രി പിണറായി വിജയനുവേണ്ടി സ്വപ്നാസുരേഷിനോട് സംസാരിച്ചിട്ടില്ല. ഗൂഢാലോചനയിൽ പങ്കാളിയല്ല’’ -ഷാജ് മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഫണ്ട് കടത്തിയെന്ന് പറഞ്ഞിട്ടില്ല. എഫ്.സി.ആർ.എ. സംബന്ധിച്ച വിവരങ്ങളാണ് സ്വപ്നയോട് പറഞ്ഞത്. ഞാൻ ബിനാമിയാണെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. സുഹൃത്തായ ഇബ്രാഹിം വഴിയാണ് സ്വപ്നയെ പരിചയപ്പെടുന്നത്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ കണ്ടിട്ടുപോലുമില്ല.
സ്വപ്ന പറയുന്നത് കള്ളമാണ്. ‘‘കഴിഞ്ഞ 70 ദിവസങ്ങളായി സ്വപ്നാ സുരേഷിനെ വിളിക്കാറുണ്ടായിരുന്നു. സ്വപ്നയെ പിടിക്കുമ്പോൾ തന്നെയും ഗൂഢാലോചനയിൽ പ്രതിയാക്കുമോയെന്ന് ഭയമുണ്ടായിരുന്നു. അതുെകാണ്ടാണ് സ്വപ്നയുടെ പ്രശ്നത്തിൽ ഇടപെട്ടത്’’ -ഷാജ് പറയുന്നു.
‘‘സ്വപ്ന കോടതിയിൽ മൊഴികൊടുത്തതിനുശേഷം കണ്ടിട്ടുപോകണമെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതിനുകാരണമുണ്ട്. അവർ പറഞ്ഞത് ഗുരുതരമായ കാര്യമാണ്. അത് ആരാണ് പറയാൻ നിർബന്ധിച്ചത്. എന്തിനു പറഞ്ഞു. പിന്നിലാരാണ്. എന്നറിയാൻ വേണ്ടിയായിരുന്നു’’ -ഷാജ് കിരൺ പറഞ്ഞു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..