നൂൽ പോലത്തെ വസ്തു വൈദ്യുതലൈനിൽ തൂങ്ങിക്കിടക്കുന്നു, അന്തരീക്ഷത്തിൽ പെയ്തിറങ്ങിയ നൂൽ പോലത്തെ വസ്തു ചെടികൾക്കു മുകളിൽ പറ്റിപ്പിടിച്ചിരിക്കുന്നു
തവനൂർ: അന്തരീക്ഷത്തിൽനിന്ന് മഴയ്കൊപ്പം നൂൽപോലെ പെയ്തിറങ്ങിയ പ്രതിഭാസം നാട്ടുകാരിൽ കൗതുകവും ആശങ്കയുമുണ്ടാക്കി.
കാലടി, മാങ്ങാട്ടൂർ, തണ്ടിലം, കാടഞ്ചേരി, പാറപ്പുറം, നരിപ്പറമ്പ്, പോത്തനൂർ, തട്ടാൻപടി എന്നീ ഭാഗങ്ങളിലാണ് ‘നൂൽമഴ’ പെയ്തത്. വ്യാഴാഴ്ച രാവിലെ ഒൻപതരയോടുകൂടിയാണ് വെള്ളനിറത്തിൽ നൂലുപോലുള്ള വസ്തു പെയ്തിറങ്ങിയത്.
സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ പലരും മൊബൈലിൽ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും നേർത്ത വസ്തുവായതിനാൽ വ്യക്തമായി പതിഞ്ഞില്ല. ചിലന്തിവല പോലെ കാണപ്പെട്ട വസ്തു അന്തരീക്ഷത്തിൽ പാറി നടന്നത് ആളുകളിൽ അദ്ഭുതമുളവാക്കി. തെളിഞ്ഞ നീലാകാശമുള്ളപ്പോഴാണ് ഇത്തരത്തിലുള്ള പ്രതിഭാസമുണ്ടായത്.
ഉയരംകൂടിയ മരത്തിനും വൈദ്യുതി ലൈനിനും വീടുകൾക്കും മുകളിലാണ് ഇവ വന്നുപതിച്ചത്. വയലുകളിലും വീണിട്ടുണ്ട്. കൈയിലെടുത്ത് പരിശോധിച്ചപ്പോഴും നൂലുപോലെയാണ് തോന്നിയത്. ചെറിയ രീതിയിൽ ഒട്ടുന്നുമുണ്ടായിരുന്നു. ഒരുമണിക്കൂറോളം ‘നൂൽമഴ’ പെയ്തു.
Content Highlights: kerala thread rain in malappuaram


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..