വി.ഡി. സതീശൻ | Photo: മാതൃഭൂമി
പാലാ: സ്വയം ബ്രാൻഡുചെയ്യാത്ത രാഷ്ട്രീയ നേതാക്കൾക്ക് നിലനില്പില്ലാത്ത സാഹചര്യമാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഗാന്ധി ദർശൻവേദി പാലാ നിയോജകമണ്ഡലം കമ്മിറ്റി നടത്തിയ പി.ടി. തോമസ് അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.
സ്വയം ബ്രാൻഡ് ചെയ്യുവാൻ തയ്യാറാകുന്നില്ലെങ്കിൽ ശത്രുക്കൾ മോശമായി ബ്രാൻഡുചെയ്യുമെന്ന ഭീഷണി നിലനില്ക്കുകയാണ്. രാഹുൽഗാന്ധിയുടെ ധാരാളം നല്ലഗുണങ്ങൾ ബ്രാൻഡു ചെയ്യുവാൻ സാധിക്കുമായിരുന്നു. പക്ഷേ, ശത്രുക്കൾ അദ്ദേഹത്തിനെ പലപ്പോഴും മോശമായി ബ്രാൻഡു ചെയ്യുകയാണ്. അനുമോദനയോഗങ്ങളിൽപോലും വ്യക്തികളെക്കുറിച്ച് നല്ലതുപറയുവാൻ കോൺഗ്രസുകാർക്ക് മാത്രമല്ല കേരള ജനതയ്ക്കൊട്ടാകെ വൈമനസ്യമുണ്ടെന്ന് അദേഹം പറഞ്ഞു. അനുശോചനയോഗങ്ങളിൽ മാത്രമാണ് നല്ലതു പറയുവാൻ ആളുകൾക്ക് മനസ്സുണ്ടാവുക. എന്നാൽ ജീവിച്ചിരുന്നപ്പോൾ നിലപാടുകളുടെ പേരിൽ വിമർശനങ്ങൾ മാത്രമല്ല ധാരാളം അനുമോദനങ്ങളും സ്വീകരിച്ചയാളാണ് പി.ടി. തോമസ് എന്ന് അദേഹം പറഞ്ഞു. ഉയർച്ച താഴ്ചകളിൽ അചഞ്ചലനായി നിന്നു പി.ടി.
ഗാന്ധി ദർശൻവേദി ഏർപ്പെടുത്തിയ മികച്ച ജനപ്രതിനിധിക്കുള്ള പ്രഥമ പുരസ്‌കാരം എൻ.കെ. പ്രേമചന്ദ്രൻ എം.പിക്ക് വി.ഡി. സതീശനും ഉമാ തോമസ് എം.എൽ.എയും ചേർന്ന് നൽകി. മാണി സി.കാപ്പൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ ഉമ തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, ആന്റോ ആന്റണി എം.പി., ബി.ജെ.പി. നേതാവ് എൻ.കെ. നാരായണൻ നമ്പൂതിരി, നാട്ടകം സുരേഷ്, ജോസഫ് വാഴയ്ക്കൻ, ടോമി കല്ലാനി, സി.പി. ജോൺ എന്നിവർ പ്രസംഗിച്ചു. ‘പി.ടി. എന്ന ഗാന്ധിയൻ’ എന്ന വിഷയത്തിൽ ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തി.
Content Highlights: vd satheeshan pt thomas memmorial function self branding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..