പ്രതീകാത്മക ചിത്രം | ഫോട്ടോ: ഇ.എസ്. അഖിൽ / മാതൃഭൂമി
തിരുവനന്തപുരം: കേരളം അടുത്തയാഴ്ച 1000 കോടി രൂപ കടമെടുക്കും. ജൂൺ ആദ്യം സർക്കാർ ജീവനക്കാർക്ക് ശമ്പളവും പെൻഷനും നൽകുന്നത് ഈ വായ്പയും ചേർത്തായിരിക്കും.
ഈ സാമ്പത്തികവർഷം കേരളം ആദ്യമായാണ് കേന്ദ്രം അനുവദിച്ച കടമെടുക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പകൂടി സംസ്ഥാനസർക്കാരിന്റെ കടത്തിൽ കൂട്ടണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം കടമെടുപ്പ് തടഞ്ഞിരുന്നു. ഇക്കാര്യത്തിൽ തീരുമാനമാകുന്നതുവരെ, സംസ്ഥാനത്തിന്റെ അഭ്യർഥന മാനിച്ച് 5000 കോടി തത്കാലം എടുക്കാൻ അനുവദിച്ചു. അതിൽനിന്നാണ് ഇപ്പോൾ ആയിരം കോടി എടുക്കുന്നത്. എന്നാൽ, കടമെടുക്കാൻ ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യത്തോട് കേന്ദ്രം ഇതുവരെ അനുകൂലനിലപാട് എടുത്തിട്ടില്ല.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..