പ്രതീകാത്മക ചിത്രം | Photo: Mathrubhumi
തിരുവനന്തപുരം: കേരള അടിസ്ഥാന സൗകര്യ വികസന നിധി (കിഫ്ബി) 73,908 കോടിക്കുള്ള പദ്ധതികൾക്ക് ഭരണാനുമതി നൽകിയെങ്കിലും ഇതുവരെ പൂർത്തിയാക്കിയത് 6201 കോടിയുടെമാത്രം. അനുവദിച്ച 993 പദ്ധതികളിൽ 120 എണ്ണംമാത്രമാണ് പൂർത്തിയാക്കാനായത്.
ഗവർണറുടെ നയപ്രഖ്യാപനത്തിലാണ് ഈ സ്ഥിതിവിരം സർക്കാർ അവതരിപ്പിച്ചത്. കിഫ്ബിയുടെ വായ്പ പൊതുകടത്തിൽ ഉൾപ്പെടുത്തി കേന്ദ്രം സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ചിരുന്നു. ഇതോടെ സ്വന്തമായി വായ്പ എടുക്കാനാവാത്ത സ്ഥിതിയിലാണ് കിഫ്ബി. കേന്ദ്രതീരുമാനം സംസ്ഥാനത്തിന്റെ വികസന മുൻഗണകൾക്കുള്ള സാമ്പത്തിക സ്രോതസ്സിനെ പരിമിതപ്പെടുത്തുന്നതാണെന്നും നയപ്രഖ്യാപനത്തിൽ വിമർശിക്കുന്നു.
എന്നാൽ, സർക്കാർ സഹായത്തിനുപുറമേ, ഇതുവരെ 19,197 കോടിയുടെ വായ്പ കിഫ്ബി എടുത്തിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കുന്നു. ഇതിൽ കഴിഞ്ഞവർഷം ഡിസംബർ 31 വരെ 22,600 കോടി ചെലവിട്ടെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു.
ഭൂമി ഏറ്റെടുക്കാൻ നീക്കിവെച്ച 20,000 കോടി ഉൾപ്പെടെയാണ് 73,908 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയത്.
സർക്കാർ ഏജൻസികളെെക്കാൾ വേഗത്തിലും കാര്യക്ഷമമായും പദ്ധതികൾ പൂർത്തിയാക്കുന്നതുകൂടി പരിഗണിച്ചാണ് സർക്കാർ കിഫ്ബിക്ക് രൂപംനൽകിയത്. എന്നാൽ, കിഫ്ബി വഴി നടത്തേണ്ട പദ്ധതികളുടെ ടെൻഡർ നടപടികളും വൈകുകയാണ്. ഇതുവരെ 27,620 കോടിയുടെ 593 പദ്ധതികൾക്കാണ് ടെൻഡർ നൽകാൻ കഴിഞ്ഞത്.
Content Highlights: kiifb projects completion


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..