Representative Image: Muralikrishnan B/ Mathrubhumi
കൊച്ചി: പത്തടിപ്പാലത്തെ മെട്രോ തൂണിന്റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികള്‍ പൂര്‍ത്തിയായി. ബുധനാഴ്ച മുതല്‍ ആലുവ - പത്തടിപ്പാലം റൂട്ടില്‍ മെട്രോ സര്‍വീസ് സാധാരണ നിലയിലായിരിക്കുമെന്ന് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് അറിയിച്ചു. ഏഴര മിനിറ്റിന്റെ ഇടവേളയില്‍ ട്രെയിനുകള്‍ എത്തുന്ന രീതിയിലാണ് ഇവിടെ ഗതാഗതം പുനഃസ്ഥാപിച്ചിരിക്കുന്നത്. കുസാറ്റ് മുതല്‍ പത്തടിപ്പാലം വരെയുണ്ടായിരുന്ന വേഗ നിയന്ത്രണം ഘട്ടം ഘട്ടമായി ഒഴിവാക്കും.
തൂണിന്റെ തകരാര്‍ പരിഹരിക്കുന്ന ജോലികള്‍ നടക്കുന്നതിനാല്‍ ആലുവയ്ക്കും പത്തടിപ്പാലത്തിനും ഇടയില്‍ 20 മിനിറ്റ് വരെ ഇടവിട്ടായിരുന്നു ട്രെയിന്‍ സര്‍വീസ്. ഇതുമൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു.
ഇനി ആലുവ-പേട്ട റൂട്ടില്‍ തിങ്കള്‍ മുതല്‍ ശനി വരെ തിരക്കുള്ള സമയങ്ങളില്‍ 7.30 മിനിറ്റും മറ്റ് സമയങ്ങളില്‍ 8.30 മിനിറ്റും ഇടവിട്ട് ട്രെയിന്‍ സര്‍വീസ് ഉണ്ടാകും.
നാല് പൈലുകള്‍ അധികമായി സ്ഥാപിച്ച് പൈല്‍ ക്യാപ് മുഖേന തൂണുമായി ബന്ധിപ്പിച്ചാണ് പത്തടിപ്പാലത്തെ തൂണിന്റെ അടിത്തറ ശക്തിപ്പെടുത്തിയത്.
Content Highlights: Kochi metro service resumed in Aluva Petta route
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..