ഹിമാചലിലെ വിജയം; വിമർശകരുടെ വായടപ്പിക്കുന്നതെന്ന് കെ.സുധാകരൻ


1 min read
Read later
Print
Share

കെ.സുധാകരൻ| ഫയൽ ഫോട്ടോ: റിതിൻ ദാമു

തിരുവനന്തപുരം: വർഗീയ ഫാസിസ്റ്റ് ഭരണത്തിൽനിന്നും രാജ്യം മാറ്റത്തിനാഗ്രഹിക്കുന്നുവെന്ന ഫലസൂചികയാണ് ഹിമാചൽ പ്രദേശിലെ കോൺഗ്രസിന്റെ വിജയമെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ.സുധാകരൻ എം.പി.

ദേശീയതലത്തിൽ ബി.ജെ.പി.യെ നേരിടാൻ കോൺഗ്രസിന് ശേഷിയില്ലെന്ന വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്ന വിജയമാണ് ഹിമാചൽ പ്രദേശിലേത്. കോർപ്പറേറ്റ് മാധ്യമങ്ങൾ ഉൾപ്പെടെ ബി.ജെ.പി.ക്കാണ് ജയസാധ്യത പ്രഖ്യാപിച്ചത്. കോൺഗ്രസ് ഉയർത്തിയ കർഷക പ്രതിസന്ധി, വിലക്കയറ്റം, തൊഴിലില്ലായ്മ ഉൾപ്പെടെയുള്ള ജനകീയ വിഷയങ്ങൾ ഇവിടെ ചർച്ചയായതും കോൺഗ്രസിന്റെ വിജയത്തിന് കാരണമായി. വർഗീയ ഫാസിസ്റ്റ് ശക്തികളെ നേരിടുന്നതിൽ പ്രതിപക്ഷ ഐക്യം ശക്തിപ്പെടേണ്ട സാഹചര്യം കൂടിയാണിത്. പ്രതിപക്ഷ കക്ഷികളിലെ ഐക്യമില്ലായ്മ ബി.ജെ.പി.ക്ക് ഗുജറാത്തിൽ കൂടുതൽ ഗുണം ചെയ്തു.

വർഗീയ നിലപാടുകളിൽ ഒരുഘട്ടത്തിൽ ബി.ജെ.പി.യുടെ മിനിപതിപ്പ് പോലെയാണ് ആപ്പിന്റെ പ്രവർത്തനം. ബി.ജെ.പി.യുടെ ആശീർവാദത്തോടെ ആം ആദ്മി പാർട്ടിയും അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എമ്മും കോൺഗ്രസ് വോട്ട് ബാങ്കിൽ വിള്ളലുണ്ടാക്കിയതാണ് ഗുജറാത്തിലെ തിരിച്ചടിക്ക് കാരണമായി വിലയിരുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: k sudhakaran, himachal election results, congress

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..