ആക്രിവിലയ്ക്ക് വിറ്റ ആനവണ്ടികൾ തൂക്കിയെടുത്ത്‌ കൊണ്ടുപോയി


സർവീസിന് കഴിയാത്ത വിധം തകരാറിലായ ബസുകൾ യഥാസമയം വിൽക്കാതെ ഇരുമ്പ് (സ്ക്രാപ്പ്) വിലയ്ക്ക് വിൽക്കാനായി ഉപേക്ഷിക്കുന്ന കെ.എസ്.ആർ.ടി.സി. നടപടിയെ ഹൈക്കോടതി ഈയടുത്ത് രൂക്ഷമായി വിമർശിച്ചിരുന്നു.

കെ.എസ്.ആർ.ടി.സി ബസ് കെട്ടിവലിച്ചുകൊണ്ടുപോവുന്നു

കൊച്ചി: ആക്രിവിലയ്ക്ക് വിറ്റ കെ.യു.ആർ.ടി.സി. ജൻറം ലോഫ്ളോർ ബസുകൾ എറണാകുളത്തുനിന്ന് കൊണ്ടുപോയി. ബസുകൾ വാങ്ങിയ തമിഴ്നാട് സ്വദേശിയുടെ പണിക്കാർ എത്തി എറണാകുളം സ്റ്റാൻഡിനടുത്ത് യാർഡിൽനിന്ന് ക്രെയിനുകൾ കൊണ്ട് കെട്ടിവലിച്ചാണ് വെള്ളിയാഴ്ച രാത്രി നാല്‌ ബസുകൾ സേലത്തേക്ക് കൊണ്ടുപോയത്.

ചിലതിന്റെ മുൻ ടയറുകളും മറ്റും ഇല്ലാത്ത നിലയിലായിരുന്നു. പിൻചക്രങ്ങൾ വെള്ളത്തിലും ചെളിയിലുമായി ഉറച്ചു കിടക്കുകയായിരുന്നു. ഒൻപത് ബസുകളാണ് ഇനി കൊണ്ടുപോകാനുള്ളത്. പല ഡിപ്പോകളിൽ നിന്നായി കൊണ്ടുവന്നിട്ട വണ്ടികളാണ് ഇവ.

ഒൻപതു മുതൽ 16 വർഷം വരെ ഉപയോഗിച്ച വണ്ടികളാണ് സ്ക്രാപ്പായി കെ.എസ്.ആർ.ടി.സി. കണക്കാക്കുന്നത്. ആകെ 920 ബസുകളാണ് ഉപയോഗിക്കാനാവാത്ത നിലയിൽ ഉള്ളത്. ഇതിൽ 681 എണ്ണം സാധാരണ ബസുകളും 230 എണ്ണം ജൻറം ബസുകളുമാണ്.

സർവീസിന് കഴിയാത്ത വിധം തകരാറിലായ ബസുകൾ യഥാസമയം വിൽക്കാതെ ഇരുമ്പ് (സ്ക്രാപ്പ്) വിലയ്ക്ക് വിൽക്കാനായി ഉപേക്ഷിക്കുന്ന കെ.എസ്.ആർ.ടി.സി. നടപടിയെ ഹൈക്കോടതി ഈയടുത്ത് രൂക്ഷമായി വിമർശിച്ചിരുന്നു. തകരാറിലായതും മൈലേജ് ഇല്ലാത്തതുമായ ബസുകൾ യഥാസമയം വിറ്റാൽ എത്ര വില കിട്ടും. അങ്ങനെയല്ലേ സ്വകാര്യ ബസുടമകളൊക്കെ ചെയ്യുന്നതെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് സോഫി തോമസും അടങ്ങിയ ഡിവിഷൻ ബെഞ്ച് ചോദിച്ചിരുന്നു.

ശമ്പളം എല്ലാവർക്കും കിട്ടിയില്ല

കെ.എസ്.ആർ.ടി.സി. ക്ലസ്റ്റർ സംവിധാനത്തിലേക്ക് മാറുന്ന പ്രവർത്തനം വേഗത്തിൽ നടക്കുന്നുണ്ടെങ്കിലും ശമ്പള വിതരണം മുഴുവനായിട്ടില്ല. മെക്കാനിക്, അഡീഷണൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തുടങ്ങിയവർക്ക് മാസം കഴിഞ്ഞിട്ടും ശമ്പളം കൊടുത്തിട്ടില്ല.

Content Highlights: KSRTC Bus Sold On Scrap Charge

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..