സി.എൻ.ജി. ബസ് വേണ്ടെന്ന് കെ.എസ്.ആർ.ടി.സി.


പ്രതീകാത്മകചിത്രം | Photo: Mathrubhumi

തിരുവനന്തപുരം: സി.എൻ.ജി. ബസ് കെ.എസ്.ആർ.ടി.സി.ക്ക് യോജ്യമല്ലെന്ന് മാനേജ്‌മെന്റ്. വൈദ്യുതിബസുകളാണ് സി.എൻ.ജി.യെക്കാൾ പ്രയോജനകരം. നിലവിൽ കിഫ്ബി പ്രഖ്യാപിച്ച സഹായധനം വൈദ്യുതി ബസുകൾ വാങ്ങുന്നതിലേക്കു മാറ്റണം. സി.എൻ.ജി.യുടെ വില ഉയരുന്നതും പ്രതികൂലമാണ്.

ഡീസലിനുള്ള നികുതി ഒഴിവാക്കണമെന്നും കോർപ്പറേഷൻ ആവശ്യപ്പെട്ടു. അടുത്ത സാമ്പത്തിക വർഷത്തിൽ കെ.എസ്.ആർ.ടി.സി.ക്ക് ആവശ്യമുള്ള സാമ്പത്തിക സഹായത്തെക്കുറിച്ച് ആസൂത്രണബോർഡ് അംഗങ്ങളുമായി നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ശമ്പളവിതരണ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇനിയും 30 കോടി രൂപ വേണം. ശമ്പളം കൃത്യമായി നൽകണമെന്ന ഹൈക്കോടതിവിധിയുടെ പശ്ചാത്തലത്തിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് റിപ്പോർട്ട് നൽകാൻ മന്ത്രി ആന്റണി രാജു കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് നിർദേശം നൽകി. തൊഴിലാളി സംഘടനകളുമായി മന്ത്രി ആന്റണി രാജു 27-ന് നടത്താനിരുന്ന ചർച്ച മാറ്റിവെച്ചു.

Content Highlights: ksrtc rejects cng bus

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..