കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് ബസുകൾ ഇന്ന് ഓടിത്തുടങ്ങും


ആദ്യം ബുക്കുചെയ്തവർക്ക് മടക്കയാത്രയ്ക്ക് സൗജന്യ ടിക്കറ്റ്

Photo: Mathrubhumi

തിരുവനന്തപുരം: ദീർഘദൂര ബസുകൾക്കായുള്ള പുതിയ കമ്പനിയായ കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റിന്റെ ബസുകൾ തിങ്കളാഴ്ച മുതൽ നിരത്തിലിറങ്ങും. ആദ്യമായി എത്തിച്ച സ്ലീപ്പർ ബസുകൾക്ക് യാത്രക്കാരിൽനിന്ന് മികച്ച പ്രതികരണമാണുള്ളത്. ഞായറാഴ്ച ഉച്ചവരെയുള്ള കണക്കുകൾപ്രകാരം 60 ശതമാനം ടിക്കറ്റുകൾ ബുക്കിങ് ആയിട്ടുണ്ട്. ആദ്യം ബുക്ക് ചെയ്യുന്നവർക്ക് സൗജന്യ മടക്കയാത്ര ഉൾപ്പെടെ വൻ ഇളവുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

തത്കാൽ, അഡീഷണൽ ടിക്കറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്‌. കെ.എസ്.ആർ.ടി.സി.യുടെ ബുക്കിങ് വെബ്‌സൈറ്റായ www.online.keralartc.com-ൽ തന്നെയാണ് സ്വിഫ്റ്റിനുള്ള ബുക്കിങ്ങും സ്വീകരിക്കുന്നത്.

സ്വിഫ്റ്റ് ബസുകൾക്കെല്ലാം പ്രത്യേക പേര് നൽകിയിട്ടുണ്ട്. 325 കരാർ ജീവനക്കാരെയാണ് സ്വിഫ്റ്റിലേക്ക് നിയമിച്ചിട്ടുള്ളത്. ഇവർക്ക് തൊപ്പിയുൾപ്പെടെ പ്രത്യേക യൂണിഫോം നൽകി. പീച്ച് കളർ ഷർട്ടും, കറുത്ത പാന്റ്‌സും തൊപ്പിയുമാണ് വേഷം.

തിങ്കളാഴ്ച വൈകീട്ട് 5.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ബസുകൾ ഫ്ളാഗ് ഓഫ് ചെയ്യും. ബെംഗളൂരുവിൽനിന്നുള്ള മടക്കയാത്രയ്ക്ക് മന്ത്രി ആന്റണി രാജു പച്ചക്കൊടി കാണിക്കും.

എ.സി.സ്ലീപ്പർ ബസുകൾ- നിരക്ക് ഇങ്ങനെ

*തിരുവനന്തപുരം - ബെംഗളൂരു (നാഗർകോവിൽ വഴി) വൈകീട്ട് ആറ്.-1571 രൂപ

ബെംഗളൂരു - തിരുവനന്തപുരം വൈകീട്ട് ആറ്. -1728 രൂപ

* തിരുവനന്തപുരം- ബെംഗളൂരു (കോയമ്പത്തൂർ വഴി) വൈകീട്ട് 5.30.-1376 രൂപ (30 ശതമാനം ഇളവ്)

* ബെംഗളൂരു - തിരുവനന്തപുരം വൈകീട്ട് അഞ്ച്. -2156 രൂപ

* എറണാകുളം-ബെംഗളൂരു (സേലം വഴി) രാത്രി എട്ട്.- 988 രൂപ (30 ശതമാനം ഇളവ്)

* ബെംഗളൂരു- എറണാകുളം രാത്രി എട്ട്.- 1552 രൂപ

*എറണാകുളം - ബെംഗളൂരു രാത്രി ഒന്പത്.- 988 രൂപ

* ബെംഗളൂരു-എറണാകുളം രാത്രി ഒന്പത്.- 1552 രൂപ

Content Highlights: ksrtc swift bus will start service from today

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..