ശമ്പളമില്ല: KSRTC ജീവനക്കാരുടെ പണിമുടക്ക് തുടങ്ങി; ഡയസ്‌നോൺ പ്രഖ്യാപിച്ചു


പ്രതീകാത്മക ചിത്രം | Mathrubhumi archives

തിരുവനന്തപുരം: ശമ്പളമുടക്കത്തിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി.യിൽ ഒരുവിഭാഗം തൊഴിലാളി യൂണിയനുകളുടെ പണിമുടക്ക് ആരംഭിച്ചു. വെള്ളിയാഴ്ച രാത്രി 12 വരെയാണ് സമരം.

സമരം ഒഴിവാക്കാൻ മന്ത്രി ആന്റണി രാജു വ്യാഴാഴ്ച വൈകീട്ട് അനുരഞ്ജനചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. സമരം നേരിടാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചു. പണിമുടക്കുന്നവർക്ക് ശമ്പളം നൽകില്ല.

ഐ.എൻ.ടി.യു.സി. ഉൾപ്പെട്ട ടി.ഡി.എഫ്., ബി.എം.എസ്., എ.ഐ.ടി.യു.സി. എന്നിവരാണ് സമരത്തിലുള്ളത്. സ്വതന്ത്ര കമ്പനിയായ സ്വിഫ്റ്റിന്റെ ബസുകളെയും ജോലിക്കു ഹാജരാകുന്ന ജീവനക്കാരെയും തടയില്ലെന്ന് പണിമുടക്കുന്ന സംഘടനകൾ വ്യക്തമാക്കി.

സി.ഐ.ടി.യു. സമരത്തിന് ഇല്ലാത്തതിനാൽ ഹാജരാകുന്ന ജീവനക്കാരെ ഉപയോഗിച്ച് പരമാവധി ബസുകൾ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഓഫീസ് പ്രവർത്തനം തടസ്സപ്പെടാതിരിക്കാൻ ഉദ്യോഗസ്ഥർ നടപടി സ്വീകരിക്കണമെന്ന് എം.ഡി. ബിജു പ്രഭാകർ നിർദേശം നൽകി.

Content Highlights: ksrtc workers strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..