പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാന നേതൃയോഗത്തിനിടെ കെ.എസ്.യു. നേതാക്കള്‍ തമ്മിലടിച്ചു. ഞായറാഴ്ച കെ.പി.സി.സി. ഓഫീസില്‍ചേര്‍ന്ന യോഗത്തിലായിരുന്നു ചേരിതിരിഞ്ഞുള്ള തല്ല്. പ്രായപരിധി പിന്നിട്ടവരെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുന്നതിനെച്ചൊല്ലിയായിരുന്നു തര്‍ക്കം.
എന്നാല്‍, സംഘര്‍ഷമുണ്ടായെന്നത് അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
പ്രായപരിധി പിന്നിട്ടവരും വിവാഹം കഴിഞ്ഞവരുമായി 10 പേര്‍ കെ.എസ്.യു. സംസ്ഥാന കമ്മിറ്റിയിലുണ്ട്. ഇവരെ എന്തുകൊണ്ട് ഒഴിവാക്കുന്നില്ലെന്ന് ആലപ്പുഴയില്‍ നിന്നുള്ള എ ഗ്രൂപ്പുകാരനായ നേതാവ് ചോദിച്ചു.
അതില്‍ തീരുമാനമെടുക്കേണ്ടത് എന്‍.എസ്.യു. (ഐ) നേതൃത്വമാണെന്നായിരുന്നു കെ.എസ്.യു. സംസ്ഥാന പ്രസിഡന്റിന്റെ മറുപടി. പ്രായപരിധി പിന്നിട്ട നേതാക്കളുടെ പേരെടുത്തു പറഞ്ഞു ചര്‍ച്ചതുടര്‍ന്നതോടെ, തൃശ്ശൂരില്‍നിന്നുള്ള നേതാവ് പ്രകോപിതനായി. തുടര്‍ന്നുണ്ടായ വാക്കേറ്റവും ഉന്തും തള്ളും ചേരി തിരിഞ്ഞുള്ള ഏറ്റുമുട്ടലില്‍ കലാശിച്ചു. കെ.പി.സി.സി. ഓഫീസിന്റെ മുറ്റത്തേക്കുവരെ അടി നീണ്ടു.
കെ.സി. വേണുഗോപാല്‍ പക്ഷക്കാരനാണ് തൃശ്ശൂരില്‍നിന്നുള്ള നേതാവെന്ന് അറിയുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി അടുപ്പമുള്ള സേവ്യര്‍ അലോഷ്യസിനെ ഉന്നമിട്ട് എ, ഐ ഗ്രൂപ്പുകള്‍ ഒന്നിച്ചു പ്രശ്‌നമുണ്ടാക്കിയെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
Content Highlights: ksu leaders fight inside kpcc office


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..