M Sivasankar | Photo: ANI
കൊച്ചി: ലൈഫ് മിഷൻ കോഴയിടപാട് കേസിൽ വിചാരണ നടപടികൾ തുടങ്ങി. കേസിലെ ഒന്നാം പ്രതി എം. ശിവശങ്കർ, ഏഴാം പ്രതി സന്തോഷ് ഈപ്പൻ എന്നിവർ തിങ്കളാഴ്ച ഹാജരായി. ശിവശങ്കർ ഓൺലൈനിൽ ഹാജരായപ്പോൾ സന്തോഷ് ഈപ്പൻ നേരിട്ട് കോടതിയിൽ ഹാജരായി. എന്നാൽ, കേസിലെ മറ്റു പ്രതികളായ സ്വപ്ന സുരേഷ് അടക്കമുള്ളവർ അവധി അപേക്ഷ നൽകി. ഇ.ഡി. അറസ്റ്റ് ചെയ്ത കേസിലെ വിചാരണയുടെ അടുത്ത നടപടികൾ ജൂൺ 23-ലേക്ക് മാറ്റി.
ലൈഫ് മിഷൻ പദ്ധതിയിൽ വടക്കാഞ്ചേരിയിലെ ഫ്ളാറ്റ് നിർമാണ കരാർ ലഭിക്കാൻ നാലരക്കോടി രൂപ യുണിടാക് കമ്പനി കമ്മിഷൻ നൽകിയെന്നാണ് ഇ.ഡി.യുടെ കേസ്. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ഒന്നാം പ്രതിയായ കേസിൽ സന്തോഷ് ഈപ്പൻ ഏഴാം പ്രതിയാണ്. കേസിലെ നാലാം പ്രതിയായ ഈജിപ്ഷ്യൻ പൗരൻ ഖാലിദിന് ഇതുവരെ സമൻസ് അയയ്ക്കാൻ കഴിഞ്ഞിട്ടില്ല.


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..