Photo: Mathrubhumi
തിരുവനന്തപുരം: 19 തദ്ദേശവാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും നേട്ടംകൊയ്തപ്പോൾ തിരിച്ചടിയായത് ബി.ജെ.പി.ക്ക്. മൂന്നു സീറ്റുണ്ടായിരുന്നത് ഒന്നായി കുറഞ്ഞു.
പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം വാർഡ് ജനപക്ഷത്തുനിന്ന് എൽ.ഡി.എഫ്. പിടിച്ചെടുത്തു. ബി.ജെ.പി. പിന്തുണയോടെ മത്സരിച്ച ജനപക്ഷം ഇവിടെ മൂന്നാംസ്ഥാനത്തായി. കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡ് എൽ.ഡി.എഫിൽ നിന്ന് യു.ഡി.എഫ്. പിടിച്ചെടുത്തു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരുവോട്ടിന് എൽ.ഡി.എഫ്. വിജയിച്ച ഇവിടെ ഇക്കുറി 80 വോട്ടുകൾക്കാണ് യു.ഡി.എഫ്. സ്ഥാനാർഥി വിജയിച്ചത്.
പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ ബമ്മണ്ണൂർ വാർഡിൽ സ്വതന്ത്രസ്ഥാനാർഥി ആർ. ഭാനുരേഖ ജയിച്ചു.
കോൺഗ്രസിന്റെയും സി.പി.െഎ.യുടെയും കോൺഗ്രസുവിട്ട എ.വി. ഗോപിനാഥിന്റെയും പിന്തുണയോടെ മത്സരിച്ച ഇവർ ബി.ജെ.പി. സ്ഥാനാർഥിയെയാണ് തോൽപ്പിച്ചത്.
പിടിച്ചെടുത്ത വാർഡുകൾ(നിലവിലെ ഭരണം)
യു.ഡി.എഫ്.
പത്തനംതിട്ട മൈലപ്ര പഞ്ചായത്ത് അഞ്ചാംവാർഡ് (എൽ.ഡി.എഫ്.)
പാലക്കാട് മുതലമട പഞ്ചായത്ത് പറയമ്പള്ളം വാർഡ് (എൽ.ഡി.എഫ്.)
കണ്ണൂർ ചെറുതാഴം പഞ്ചായത്തിലെ കക്കോണി വാർഡ് (എൽ.ഡി.എഫ്.)
എൽ.ഡി.എഫ്.
കൊല്ലം അഞ്ചൽ പഞ്ചായത്ത് തഴമേൽ വാർഡ് (ബി.ജെ.പി.)
പൂഞ്ഞാർ പഞ്ചായത്തിലെ പെരുന്നിലം വാർഡ് (ജനപക്ഷം)
എറണാകുളം നെല്ലിക്കുഴി പഞ്ചായത്തിലെ തുളുശ്ശേരിക്കവല വാർഡ് (ബി.ജെ.പി)
കോഴിക്കോട് പുതുപ്പാടി കണലാട് (യു.ഡി.എഫ്.)
ബി.ജെ.പി.
കാഞ്ഞിരപ്പുഴ കല്ലമല വാർഡ് (എൽ.ഡി.എഫ്.)
നിലനിർത്തിയത്
യു.ഡി.എഫ്.
തിരുവനന്തപുരം കോർപ്പറേഷൻ പഴയകുന്നുമ്മേൽ പഞ്ചായത്ത് കാനാറ വാർഡ്
കോട്ടയം മുനിസിപ്പാലിറ്റി പുത്തൻതോട് വാർഡ്
പാലക്കാട് കരിമ്പം പഞ്ചായത്തിലെ കപ്പടം വാർഡ്
കോഴിക്കോട് ചെങ്ങോട്ടുകാവ് പഞ്ചായത്തിൽ ചേലിയ ടൗൺ വാർഡ്
കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷനിലെ പള്ളിപ്രം വാർഡ്
എൽ.ഡി.എഫ്.
തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ്
കോട്ടയം ചിങ്ങവനം മണിമല പഞ്ചായത്തിലെ മുക്കട
പാലക്കാട് ലക്കിടി പേരൂർ അകലൂർ
കോഴിക്കോട് വേളത്തെ കുറിച്ചകം വാർഡ്
ചേർത്തല മുനിസിപ്പൽ കൗൺസിലിലെ മുനിസിപ്പൽ ഓഫീസ്.
Content Highlights: local body bypolls kerala BJP


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..