എം.ടി. വാസുദേവൻ നായർക്ക് പിറന്നാൾ ആശംസകളുമായി മാതൃഭൂമി


മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.ടി.യുടെ ‘രംഗം’ എന്ന തിരക്കഥയുടെ ആദ്യപതിപ്പ് എം.ടി.യുടെ ജന്മദിനത്തിൽ മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ് കുമാർ അദ്ദേഹത്തിന് കൈമാറുന്നു

തൊടുപുഴ: എൺപത്തൊമ്പതാം പിറന്നാൾ ആഘോഷിക്കുന്ന എം.ടി. വാസുദേവൻ നായർക്ക് സ്നേഹസമ്മാനവുമായി മാതൃഭൂമി എം.ഡി. എം.വി. ശ്രേയാംസ് കുമാർ എത്തി. വെള്ളിയാഴ്ച രാവിലെ തൊടുപുഴയിലെത്തിയ അദ്ദേഹം പിറന്നാളാശംസകൾ നേർന്നു. എം.ടി.യുടെ തിരക്കഥയായ ‘രംഗം’, എം. ജയരാജ് എഴുതിയ ‘എം.ടി.യുടെ മാതൃഭൂമിക്കാലം’ എന്നീ പുസ്തകങ്ങളും നൽകി. ഈ പുസ്തകങ്ങൾ മാതൃഭൂമി അദ്ദേഹത്തിന്റെ പിറന്നാൾദിനത്തിൽ പ്രകാശനംചെയ്തു.

‘‘എന്റെ കുട്ടിക്കാലത്തൊന്നും പിറന്നാൾ ആഘോഷിച്ചിട്ടില്ല. കാരണം കർക്കടകത്തിലാണ് ഞാൻ ജനിച്ചത്. അത് ദാരിദ്ര്യത്തിന്റെ മാസമായിരുന്നു. അതേക്കുറിച്ച് ഒരു പിറന്നാളിന്റെ ഓർമയ്ക്ക് എന്ന കഥ എഴുതിയിട്ടുണ്ട്. പിറന്നാളുകൾ ഓരോ വർഷം കഴിഞ്ഞു എന്ന് ഓർമിപ്പിക്കുന്നു’’ -എം.ടി. പറഞ്ഞു.കേരളംകണ്ട ഏറ്റവും വലിയ എഴുത്തുകാരനായ എം.ടി. വാസുദേവൻ നായരുടെ സേവനം ലഭിച്ചത് മാതൃഭൂമിയുടെ ഭാഗ്യമാണെന്ന് ശ്രേയാംസ് കുമാർ പറഞ്ഞു. അദ്ദേഹം മാതൃഭൂമി പീരിയോഡിക്കൽസിന്റെ പത്രാധിപരായിരുന്ന കാലത്ത് ധാരാളം എഴുത്തുകാർ വളർന്നുവന്നുവെന്നും ശ്രേയാംസ്‌കുമാർ ഓർമിച്ചു.

മാതൃഭൂമി അസി. ജനറൽ മാനേജർ പബ്ലിക് റിലേഷൻസ് കെ.ആർ. പ്രമോദ്, സീനിയർ മാനേജർ ബുക്സ് കെ. നൗഷാദ്, എം.ഡി.യുടെ സ്പെഷ്യൽ സെക്രട്ടറി എം. നന്ദകുമാർ, ആന്തോളജി സിനിമയുടെ ക്രിയേറ്റീവ് പ്രൊഡ്യൂസർ അശ്വതി വി. നായർ, ലൈൻ പ്രൊഡ്യൂസർ സുധീർ അമ്പലപ്പാട് എന്നിവർ പങ്കെടുത്തു.

Content Highlights: M. T. Vasudevan Nair's Birthday Celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..