കേന്ദ്രസേന വരുന്നതിൽ എതിർപ്പില്ല -എം.വി. ഗോവിന്ദൻ


1 min read
Read later
Print
Share

എം.വി. ഗോവിന്ദൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: വ്യവസായസംരക്ഷണത്തിന് വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിനെ എതിർക്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. രാജ്യത്തെ മറ്റു പലയിടങ്ങളിലും വ്യവസായമേഖലകളിൽ സംരക്ഷണത്തിന്‌ കേന്ദ്രസേനയുണ്ട്. അതേസമയം, ക്രമസമാധാനപാലനത്തിന്‌ പോലീസ് മതിയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.

വിഴിഞ്ഞം പ്രശ്നത്തിൽ ഇടപെടാൻ പാർട്ടിയിലും സർക്കാരിലും ഇനി ആരാണ് ബാക്കി? ഞാനും ചർച്ച നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രശ്നങ്ങൾക്കു പിന്നിലെ അജൻഡ വർഗീയതകൂടി ചേർന്നതാണ്. സർക്കാരിനെ പിരിച്ചുവിടുമെന്നു പറഞ്ഞ ബി.ജെ.പി.യും കോൺഗ്രസും ഒരേ തൂവൽപ്പക്ഷികളാണെന്നും എം.വി. ഗോവിന്ദൻ വിമർശിച്ചു.

Content Highlights: M V Govinghan statement about vizhinjam protest

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..