ഗാനമേളയ്ക്കിടെ കൊലപാതകം; മുഖ്യ പ്രതി പിടിയിൽ പിടിയിലായത് കാസർകോട്ടുനിന്ന്


ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച സിദ്ധു എന്നയാൾ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. കേസിൽ ഇതുവരെ നാലുപേർ പിടിയിലായി.

കൊല്ലപ്പെട്ട രാജേഷ് | Screengrab: Mathrubhumi News

കൊച്ചി: കലൂരിൽ ഗാനമേളയ്ക്കിടെ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി കാസർകോട് സ്വദേശി മുഹമ്മദ് ഹുസൈൻ പോലീസ് പിടിയിൽ. ബുധനാഴ്ച ഉച്ചകഴിഞ്ഞ് കേരള-കർണാടക അതിർത്തിയിൽനിന്നാണ് ഇയാളെ പിടിച്ചത്. മുഹമ്മദിനെ വ്യാഴാഴ്ച കൊച്ചിയിലെത്തിക്കും.

പോലീസിന്റെ രണ്ടു സംഘങ്ങൾ മുഹമ്മദ് ഹുസൈനെ തിരഞ്ഞ് ചൊവ്വാഴ്ച മൈസൂരുവിൽ എത്തിയിരുന്നു. കർണാടക പോലീസും സഹായത്തിനുണ്ടായിരുന്നു. കൊലപാതകത്തിനു ശേഷം മൊബൈൽ ഫോൺ സ്വിച്ച് ഒാഫ് ചെയ്ത ശേഷമാണ് ഇയാൾ കൊച്ചിയിൽനിന്ന് മുങ്ങിയത്. കർണാടക പോലീസിന്റെ സഹായത്തോടെയാണ് ഒളിത്താവളം കണ്ടെത്തി അറസ്റ്റ് ചെയ്തത്. ഇയാളെ ഒളിവിൽ പോകാൻ സഹായിച്ച സിദ്ധു എന്നയാൾ ചൊവ്വാഴ്ച അറസ്റ്റിലായിരുന്നു. കേസിൽ ഇതുവരെ നാലുപേർ പിടിയിലായി.കൊച്ചി പനയപ്പിള്ളി അമ്മൻകോവിൽപറമ്പിൽ ചെല്ലമ്മവീട്ടിൽ എം.ആർ. രാജേഷാണ് ശനിയാഴ്ച രാത്രി കുത്തേറ്റു മരിച്ചത്. കേസിൽ രണ്ടാംപ്രതി തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിഷേക് ജോൺ, മുഖ്യ പ്രതിയുടെ ഇരട്ട സഹോദരനും മൂന്നാംപ്രതിയുമായ മുഹമ്മദ് ഹസൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു.

Content Highlights: mai arrest in Kaloor murder during laser music party

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..