അറ്റകുറ്റപ്പണി; തീവണ്ടികൾ റദ്ദാക്കി, ചില വണ്ടികൾ ആലപ്പുഴ വഴി


പ്രതീകാത്മകചിത്രം| Photo: Mathrubhumi

തിരുവനന്തപുരം: എറണാകുളം ജങ്ഷൻ-ഷൊർണൂർ മെമു 18, 20, 22, 25 തീയതികളിലും എറണാകുളം ജങ്ഷൻ-ഗുരുവായൂർ, കോട്ടയം-നിലമ്പൂർ, നിലമ്പൂർ-കോട്ടയം എന്നീ വണ്ടികൾ 22, 23, 25, 29, മേയ് 01 തീയതികളിലും പൂർണമായും റദ്ദാക്കി. തൃശ്ശൂർ, എറണാകുളം യാർഡുകളിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണിത്.

കണ്ണൂർ-എറണാകുളം ഇന്റർസിറ്റി(16306) 22, 25, 30, മേയ് 01 തീയതികളിൽ ആലുവായിൽ യാത്ര അവസാനിപ്പിക്കും. 23-നും 29-നും വണ്ടി എറണാകുളം ടൗണിൽനിന്ന് കണ്ണൂർക്ക് പുറപ്പെടും. 23-നും 25-നും പുറപ്പെടുന്ന ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്സ്‌പ്രസ് എറണാകുളം ജങ്ഷനിൽ യാത്ര അവസാനിപ്പിക്കും. 24-ന് പുറപ്പെടുന്ന ടാറ്റാനഗർ-എറണാകുളം ജങ്ഷൻ എക്സ്‌പ്രസ് എറണാകുളം ടൗണിൽ സർവീസ് അവസാനിപ്പിക്കും.

ആലപ്പുഴ വഴി

30-ന് കൊച്ചുവേളിയിൽനിന്ന് ശ്രീ ഗംഗാനഗറിലേക്ക് പുറപ്പെടുന്ന വണ്ടി(16312) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

30-നുള്ള തിരുവനന്തപുരം-എം.ജി.ആർ. സെൻട്രൽ സൂപ്പർഫാസ്റ്റ് (12696) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

30-നുള്ള കൊച്ചുവേളി-ബനസ്‌വാടി(16319) എക്സ്‌പ്രസും ആലപ്പുഴ വഴിയാകും. ഹരിപ്പാട്, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും.

മേയ് ഒന്നിനുള്ള നാഗർകോവിൽ-ഷാലിമാർ ഗുരുദേവ് എക്സ്‌പ്രസും(12659) ആലപ്പുഴ വഴി ഓടും. ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേർത്തല, എറണാകുളം ജങ്ഷൻ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. അതേദിവസം തിരുവനന്തപുരം-എം.ജി.ആർ. ചെന്നൈ സെൻട്രൽ സൂപ്പർഫാസ്റ്റും(12696) ആലപ്പുഴ വഴി ഓടും.

വൈകും; 30 മിനിറ്റ്‌ മുതൽ മൂന്നുമണിക്കൂർ വരെ

മംഗളൂരു-തിരുവനന്തപുരം(16348)എക്സ്‌പ്രസ് 18-നും 20-നും മംഗളുരു സെൻട്രലിൽനിന്ന് ഒരു മണിക്കൂർ 30 മിനിറ്റ് വൈകിയേ പുറപ്പെടൂ. കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്‌പ്രസ് 18-നും 20-നും കന്യാകുമാരിയിൽനിന്ന് രണ്ടു മണിക്കൂർ വൈകി പുറപ്പെടും. എറണാകുളം ജങ്ഷൻ-പുണെ പൂർണ എക്സ്‌പ്രസ് (11098) 18-ന് രണ്ടുമണിക്കൂർ വൈകി പുറപ്പെടും. തിരുവനന്തപുരം-കണ്ണൂർ ജനശതാബ്ദി എക്സ്‌പ്രസ് (12082) 18-നും 20-നും ഒരു മണിക്കൂർ 30 മിനിറ്റ് വൈകി പുറപ്പെടും. 20-ന് പുറപ്പെടുന്ന തിരുവനന്തപുരം-നിസാമുദീൻ സൂപ്പർഫാസ്റ്റ് (22633) രണ്ടു മണിക്കൂർ വൈകിയേ പുറപ്പെടൂ. 22-നും 29-നുമുള്ള എറണാകുളം-ഓഖ എക്സ്‌പ്രസ് (16338) മൂന്നുമണിക്കൂർ വൈകിയേ പുറപ്പെടൂ.

കൊച്ചുവേളി-മൈസൂരു-ഒരു മണിക്കൂർ 30 മിനിറ്റ് (ഏപ്രിൽ 22, 23, 25, 29), കന്യാകുമാരി-ശ്രീമാതാ വൈഷ്ണോ ദേവി എക്സ്‌പ്രസ്-ഒരു മണിക്കൂർ 30 മിനിറ്റ് (ഏപ്രിൽ 22, 29), കൊച്ചുവേളി-ശ്രീഗംഗാനഗർ-മൂന്നു മണിക്കൂർ (ഏപ്രിൽ 23), തിരുവനന്തപുരം-ഷാലിമാർ-ഒരു മണിക്കൂർ(ഏപ്രിൽ 23), എറണാകുളം ജങ്ഷൻ-കണ്ണൂർ ഇന്റർസിറ്റി-30 മിനിറ്റ് (ഏപ്രിൽ 24, 26), ചെന്നൈ സെൻട്രൽ-തിരുവനന്തപുരം-ഒരു മണിക്കൂർ 30 മിനിറ്റ് (ഏപ്രിൽ 23, 26), മംഗളൂരു സെൻട്രൽ-തിരുവനന്തപുരം മലബാർ-ഒരു മണിക്കൂർ 10 മിനിറ്റ് (ഏപ്രിൽ 23, 26), നിസാമുദീൻ-തിരുവനന്തപുരം-രണ്ടു മണിക്കൂർ (ഏപ്രിൽ 22), തിരുവനന്തപുരം സെൻട്രൽ- വെരാവൽ- മൂന്നു മണിക്കൂർ (ഏപ്രിൽ 25), എറണാകുളം ജങ്ഷൻ-പുണെ-ഒരു മണിക്കൂർ (ഏപ്രിൽ 26), എറണാകുളം ജങ്ഷൻ-അജ്മേർ- മൂന്നുമണിക്കൂർ (മേയ് 01), കൊച്ചുവേളി-മൈസൂരു ജങ്ഷൻ-ഒരു മണിക്കൂർ (മേയ് 01), എറണാകുളം ജങ്ഷൻ-ലോകമാന്യതിലക് തുരന്തോ-ഒരു മണിക്കൂർ (മേയ് 01) എന്നിങ്ങനെയാണ് വൈകി പുറപ്പെടുന്നത്.

Content Highlights: maintanance: trains cancelled

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..