ബൈജു രാജു.
കായംകുളം: ഭാര്യയും കുടുംബക്കാരും തന്നെ ചതിച്ചെന്നു കാണിച്ച് ഫെയ്സ്ബുക്കില്‍ വീഡിയോ പോസ്റ്റിട്ടശേഷം ഗൃഹനാഥന്‍ ആത്മഹത്യചെയ്തു. കറ്റാനം കണ്ണനാകുഴി ക്രിസ്തുരാജ് ഭവനത്തില്‍ ബൈജു രാജുവാണ് (40) ലോഡ്ജില്‍ തൂങ്ങി മരിച്ചത്. ന്യൂസീലന്‍ഡിലാണ് ബൈജുവിന് ജോലി. ഭാര്യവീട്ടുകാര്‍ സ്വത്ത് കൈക്കലാക്കി തന്നെ പുറത്താക്കിയെന്നും മകളെ തന്നില്‍നിന്നകറ്റിയെന്നും ബൈജു വീഡിയോയില്‍ പറയുന്നു.
കായംകുളം ബോയ്സ് ഹൈസ്‌കൂളിനു സമീപമുള്ള ലോഡ്ജില്‍ കഴിഞ്ഞദിവസമാണ് ബൈജുവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടത്. ബൈജുവിന്റെ പത്തനംതിട്ട ഇലന്തൂര്‍ സ്വദേശിനിയായ ഭാര്യയും ന്യൂസീലന്‍ഡിലാണ്. അന്വേഷണത്തിന്റെ ഭാഗമായി പോലീസ് ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി.
Content Highlights: man commits suicide after posting video against wife and relatives
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..