പ്രതീകാത്മക ചിത്രം | PTI
അടൂർ: മാനസിക വെല്ലുവിളിയുള്ള പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാൾക്ക് 34 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും ശിക്ഷ. കൊടുമൺ ഐക്കാട് ചന്ദ്രാലയം വീട്ടിൽ കൊച്ചുമോൻ എന്നുവിളിക്കുന്ന ലിജു ചന്ദ്രനെയാണ്(32) അടൂർ ഫാസ്റ്റ് ട്രാക് സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്. ജഡ്ജി എ.സമീറിന്റേതാണ് വിധി.
പിഴത്തുക പെൺകുട്ടിക്ക് നൽകണമെന്നും ഉത്തരവിലുണ്ട്. തുക അടയ്ക്കാതിരുന്നാൽ മൂന്നുവർഷം അധികംതടവ് അനുഭവിക്കണം. 2017-ൽ കൊടുമൺ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലാണ് വിധി.
ഓണാഘോഷവുമായി ബന്ധപ്പെട്ട പരിപാടിക്കായി സ്റ്റേജ് കെട്ടുന്ന പണിയിൽ ഏർപ്പെട്ട ഇയാൾ തൊട്ടടുത്ത വീട്ടിൽ അതിക്രമിച്ചുകയറി ടി.വി. കണ്ടുകൊണ്ടിരുന്ന പെൺകുട്ടിയെ വായ് പൊത്തിപ്പിടിച്ച് എടുത്തുകൊണ്ടുപോയി. പിന്നീട് വീടിന് പിന്നിലെ ശൗചാലയത്തിൽെവച്ച് പീഡിപ്പിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിക്കൂടിയവരാണ് പെൺകുട്ടിയെ രക്ഷപ്പെടുത്തിയത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. പ്രത്യേക വിദഗ്‌ധന്റെ സഹായത്തോടെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രോസിക്യൂഷനുവേണ്ടി അഡ്വ.പി. സ്മിത ജോൺ ഹാജരായി.
Content Highlights: man sentenced for 34 years imprisonment for molesting mentally challenged girl


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..