.
കൊച്ചി: മാതൃഭൂമിയുടെ ഒരുവർഷംനീണ്ട ശതാബ്ദിയാഘോഷത്തിന്റെ സമാപനത്തിനും പുതിയൊരു അക്ഷരസഞ്ചാരത്തിന്റെ ആരംഭത്തിനും ശനിയാഴ്ച നെടുമ്പാശ്ശേരിയിലെ സിയാൽ കൺവെൻഷൻ സെന്റർ വേദിയാകും. രാവിലെ ഒമ്പതിന്, അമ്പതുവർഷമായി മാതൃഭൂമിയോടൊപ്പം സഞ്ചരിക്കുന്ന ഏജന്റുമാരെ ആദരിക്കുന്നതോടെ ചടങ്ങുകൾക്ക് തുടക്കമാകും.
പത്തരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം ഉദ്ഘാടനംചെയ്യും. മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ അധ്യക്ഷനാകും. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ വകുപ്പുമന്ത്രി അനുരാഗ് ഠാക്കൂറാണ് മുഖ്യാതിഥി. നൂറുവർഷത്തിന്റെ ഓർമച്ചെപ്പായ പ്രത്യേകസ്മരണികയുടെ പ്രകാശനവും അദ്ദേഹം നിർവഹിക്കും.
മന്ത്രിമാരായ കെ. രാജൻ, പി. രാജീവ്, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, സാഹിത്യകാരൻ സി. രാധാകൃഷ്ണൻ, എം.പി.മാരായ ബെന്നി ബെഹനാൻ, ജോസ് കെ. മാണി, ജെബി മേത്തർ, ആലുവ എം.എൽ.എ. അൻവർ സാദത്ത് എന്നിവർ ആശംസയർപ്പിക്കും. മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി. ചന്ദ്രൻ സ്വാഗതവും ജോയന്റ് മാനേജിങ് എഡിറ്റർ പി.വി. നിധീഷ് നന്ദിയും പറയും.
Content Highlights: Mathrubhumi centenary celebrations to conclude with grand ceremony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..