മുഖ്യമന്ത്രി പിണറായി വിജയൻ (Photo: Ridin Damu)
തിരുവനന്തപുരം: അഭിപ്രായസ്വാതന്ത്ര്യത്തിനു വിലകല്പിക്കുന്ന രാജ്യമാണിതെന്നും അത് ഉയർത്തിപ്പിടിക്കുന്ന വിധി സുപ്രീംകോടതിയിൽ നിന്നുണ്ടായത് സന്തോഷകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മീഡിയാവൺ ചാനലിന്റെ സംപ്രേഷണം നിർത്തിവെച്ച ഉത്തരവ് സ്റ്റേചെയ്ത സുപ്രീംകോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
ഒരു മാധ്യമത്തെ വിലക്കാനുള്ള കാരണങ്ങൾ പൊതുജനത്തോട് വിശദീകരിക്കാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ജനങ്ങൾക്കു മുന്നിൽ പരസ്യപ്പെടുത്താൻ കഴിയുന്ന ഒരു ന്യായീകരണവും ഇല്ലാത്തതിനാലാണ് ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.
Content Highlights: MediaOne verdict that upholds freedom of expression says CM
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..