രണ്ടുവയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണി; 13 കാരിയെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍


രഞ്ജിത് രജോയർ

കോട്ടയം: രണ്ടുവയസ്സുള്ള സഹോദരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി 13 -വയസ്സുകാരിയെ ബലാത്സംഗംചെയ്തെന്ന കേസിൽ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. പശ്ചിമബംഗാൾ നദിയ ജില്ലയിലെ ബല്ലാവാര സ്വദേശിയായ രഞ്ജിത് രജോയാറിനെ (28) ആണ് കുറവിലങ്ങാട് പോലീസ് ഇൻസ്പെക്ടർ നിർമൽ ബോസിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.

ആറുമാസം മുമ്പാണ് ആദ്യം പീഡിപ്പിച്ചത്. പെൺകുട്ടിയുടെ വീടിനടുത്താണ് പ്രതി താമസിച്ചിരുന്നത്. കുട്ടിയുടെ രക്ഷിതാക്കൾ പണിക്കുപോയ സമയത്ത് ഇയാൾ വീട്ടിലെത്തി. എട്ടുവയസ്സുള്ള സഹോദരനെ സമീപമുള്ള കടയിൽ ജ്യൂസ്‌ വാങ്ങാൻ പറഞ്ഞയച്ചിട്ട് പെൺകുട്ടിയെ കടന്നുപിടിച്ചു. കുട്ടി ബഹളമുണ്ടാക്കിയതോടെ, കട്ടിലിൽ ഉറങ്ങിക്കിടന്ന രണ്ടുവയസ്സുള്ള സഹോദരന്റെ കഴുത്തിൽ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി. ഇതോടെ ഭയന്നുപോയ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.സംഭവം പുറത്തുപറഞ്ഞാൽ സഹോദരങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പിന്നീടും പലതവണ ബലാത്സംഗത്തിനിരയാക്കി. ഭയംമൂലം പെൺകുട്ടി ഇക്കാര്യം വീട്ടുകാരോട് പറഞ്ഞില്ല. അടുത്തിടെ വയറുവേദനയെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. ഇതോടെ കുട്ടി അമ്മയോട് വിവരങ്ങൾ തുറന്നുപറഞ്ഞു.

വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം തുടങ്ങിയതോടെ പ്രതി നാടുവിട്ടു. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പശ്ചിമബംഗാളിൽനിന്ന്‌ പിടികൂടിയത്.

എ.എസ്.ഐ.മാരായ കെ.എം.സാജുലാൽ, ബി.പി.വിനോദ്, സി.പി.ഒ. സിജു എം.കെ., ഹോംഗാർഡ് സാജു ജോസഫ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു. പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡുചെയ്തു.

Content Highlights: migrant labour arrested for sexually abusing 13 year old girl at kottayam

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..