പൊന്നിനും മീതെയല്ലേ ജീവൻ; യുവാവിന് വൃക്ക മാറ്റിവെക്കാൻ മന്ത്രിയുടെ വക സ്വർണവള


യുവാവിന് വൃക്ക മാറ്റിവെക്കാൻ സ്വർണവള ഊരിനൽകി മന്ത്രി ആർ. ബിന്ദു

വിവേകിന്റെ ചികിത്സയ്ക്കായി മന്ത്രി ആർ ബിന്ദു നൽകിയ സ്വർണവള ചികിത്സാസഹായ സമിതി കൺവീനർ പി.കെ മനുമോഹൻ വാർഡ് കൗ ൺസിലർ നസീമ കുഞ്ഞുമോൻ എന്നിവർ ഏറ്റുവാങ്ങുന്നു

കരുവന്നൂർ (തൃശ്ശൂർ): കൊമ്പുകുഴൽ കലാകാരൻ വന്നേരിപറമ്പിൽ വിവേകി(27)ന്റെ ചികിത്സാസഹായസമിതിയുടെ യോഗത്തിന് മന്ത്രി ആർ. ബിന്ദു എത്തിയത് തിരക്കിട്ട പരിപാടികൾക്കിടെയായിരുന്നു.

വിവേകിന്റെ സാഹചര്യമറിഞ്ഞപ്പോൾ അവർ മറ്റൊന്നും ആലോചിച്ചില്ല, തന്റെ കൈയിലെ സ്വർണവള ഊരി ചികിത്സാസഹായസമിതിക്ക് കൈമാറി. വിവേകിന്റെ സഹോദരൻ വിഷ്ണു പ്രഭാകരനോട് വിവേകിന്‌ ആരോഗ്യം വേഗം വീണ്ടെടുക്കാൻ കഴിയട്ടെയെന്ന്‌ അറിയിച്ചാണ് മന്ത്രി മടങ്ങിയത്. മൂർക്കനാട് ഗ്രാമീണ വായനശാലാ അങ്കണത്തിലായിരുന്നു യോഗം.ചികിത്സാസഹായസമിതി കൺവീനർ പി.കെ. മനുമോഹൻ, സമിതി ചെയർപേഴ്‌സണും വാർഡ് കൗൺസിലറുമായ നസീമ കുഞ്ഞുമോൻ, മൂർക്കനാട് ഗ്രാമീണ വായനശാലാ സെക്രട്ടറിയും ചികിത്സാസഹായസമിതി ട്രഷററുമായ സജി ഏറാട്ടുപറമ്പിൽ എന്നിവർ ചേർന്ന് വള ഏറ്റുവാങ്ങി.

വിവേകിന്റെ മാതാപിതാക്കളായ പ്രഭാകരനും സരസ്വതിയും രോഗികളാണ്. കുഴൽകലാകാരനാണെങ്കിലും മറ്റുജോലികളും ചെയ്താണ് വിവേക് കുടുംബം പുലർത്തുന്നത്.

Content Highlights: minister gave a gold bangle for medical aid

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..