എം.ബി. രാജേഷ് | ഫോട്ടോ: മാതൃഭൂമി, www.facebook.com/mbrajeshofficial
എടപ്പാൾ: താടിയും കട്ടിക്കണ്ണടയുമായിരുന്നു മന്ത്രി എം.ബി. രാജേഷിന്റെ മുഖമുദ്ര. 30 വർഷമായി അദ്ദേഹം ഓമനിച്ചു വളർത്തുകയും വെട്ടിയൊതുക്കി മനോഹരമാക്കുകയുംചെയ്ത താടി ഇനിയില്ല. താടിവടിച്ച് മിനുക്കിയ മുഖവുമായുള്ള ചിത്രം അദ്ദേഹംതന്നെ സമൂഹികമാധ്യമത്തിൽ പോസ്റ്റ് ചെയ്തു. പുതിയമുഖത്തെ അനുകൂലിച്ചും പ്രതികൂലിച്ചും ഇൻബോക്‌സ് കമന്റുകൾകൊണ്ട് നിറഞ്ഞു.
1992-ൽ എസ്.എഫ്.ഐ.യിലായിരുന്ന കാലംതൊട്ട് താടി വളർത്തിയിരുന്നതായി ഇദ്ദേഹം പറയുന്നു. ഇതിനിടെ കോവിഡിനെത്തുടർന്ന് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മാത്രമാണ് ഇതിനുമുൻപ് താടി വടിച്ചത്. അന്ന് പുറത്തിറങ്ങാത്തതിനാൽ അതാരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. അന്ന് താടിയില്ലാത്ത ഫോട്ടോ മന്ത്രി പി. രാജീവിന് അയച്ചപ്പോൾ അദ്ദേഹവും അതുപോലൊരു ഫോട്ടോ തിരിച്ചയച്ചതായും രാജേഷ് പറയുന്നു. ഇനി മുടി അൽപ്പംകൂടി നരച്ചശേഷം താടിവെക്കാമെന്ന തീരുമാനത്തിലാണ്.
Content Highlights: minister mb rajesh
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..