എം.എം. മണി| File Photo: Mathrubhumi
രാജാക്കാട്: എം.എം.മണി എം.എൽ.എ.യുടെ കാർ തടഞ്ഞുനിർത്തി അസഭ്യം വിളിച്ചെന്ന പരാതിയിൽ കുഞ്ചിത്തണ്ണി പോത്തുപാറ സ്വദേശി അരുണിനെതിരേ(20) രാജാക്കാട് പോലീസ് കേസെടുത്തു.
ഇയാൾ സഞ്ചരിച്ച ജീപ്പ് കസ്റ്റഡിയിലെടുത്തതായി മൂന്നാർ ഡിവൈ.എസ്.പി. പറഞ്ഞു. അതേസമയം, മുഖത്ത് പരിക്കേറ്റ് അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സതേടിയ അരുൺ പരാതി നൽകിയിട്ടില്ലെന്നും ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് വാങ്ങിപ്പോയതായും ഡിവൈ.എസ്.പി. പറഞ്ഞു. സംഭവത്തെ തുടർന്ന് എം.എൽ.എ., ഡ്രൈവർ എന്നിവർ ചേർന്ന് അരുണിനെ മർദിച്ചതായി ആരോപണവും ഉയർന്നിരുന്നു.
സംഭവത്തിനുശേഷം ചൊവ്വാഴ്ച രാത്രി സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവർത്തകരുടെ നേതൃത്വത്തിൽ അരുണിന്റെ വീടിന് സമീപം പ്രകടനം നടത്തി. എം.എം.മണിയെ അസഭ്യം പറഞ്ഞതിലുള്ള പ്രതിഷേധം പ്രകടനത്തിലെ മുദ്രാവാക്യങ്ങളിൽ ഉയർന്നു. പ്രവർത്തകർ അരുണിനും കുടുംബത്തിനുമെതിരേ ഭീഷണി മുദ്രാവാക്യങ്ങൾ മുഴക്കിയതായും ആരോപണമുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..