എം.എം. മണി| File Photo: Mathrubhumi
നെടുങ്കണ്ടം: എം.എം.മണി എം.എൽ.എ.യുടെ ഔദ്യോഗികവാഹനത്തിന്റെ ടയർ കമ്പംമെട്ട് ചെക്കുപോസ്റ്റിന് സമീപം ഊരിത്തെറിച്ചു. ടയറില്ലാതെ വാഹനം 30 മീറ്ററോളം റോഡിലൂടെ നിരങ്ങിനീങ്ങി. വാഹനത്തിൽ എം.എൽ.എ. ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല.
ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. വാഹനത്തിന്റെ പിന്നിൽ ഇടതുവശത്തുള്ള ടയറാണ് ഊരിത്തെറിച്ചത്. വീൽനട്ടുകൾ ഊരിത്തെറിച്ച് ബോൾട്ട് ഒടിഞ്ഞാണ് അപകടം. മണിയുടെ ഔദ്യോഗികവാഹനത്തിന്റെ ടയർ ഊരിത്തെറിച്ചുള്ള അപകടം ഇത് നാലാംതവണയാണ്.
കമ്പംമെട്ടിൽ പ്രവർത്തിക്കുന്ന ഒരു സഹകരണ സ്ഥാപനത്തിന്റെ പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു എം.എം.മണി. വാഹനത്തിന് വേഗം കുറവായിരുന്നതും റോഡിൽ മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതും വൻ അപകടം ഒഴിവാക്കി. സമീപത്തെ വർക്ക്‌ഷോപ്പിൽനിന്ന് മെക്കാനിക്കിനെ എത്തിച്ച് ടയർ വീണ്ടും ഘടിപ്പിച്ച് യാത്ര തുടർന്നു.
അടുത്തിടെ വാഹനം സർവീസ് ചെയ്തിരുന്നു. അന്ന് ചക്രങ്ങൾ ഊരി പരിശോധിച്ചതാണ്. വീണ്ടും ഘടിപ്പിച്ചപ്പോൾ ഉണ്ടായ പിഴവാകാം കാരണമെന്നാണ് നിഗമനം. സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി.
Content Highlights: mm mani car accident
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..