എം.എം. മണി| File Photo: Mathrubhumi
രാജാക്കാട്: കാട്ടാന വിഷയത്തിൽ സമരം തുടരുന്ന കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് എം.എം. മണി. എം.എൽ.എ. രംഗത്ത്. വിഷയത്തിൽ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. സോണിയാഗാന്ധി ഇവിടെവന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല. ആനയെ പിടിക്കാൻ വി.ഡി. സതീശനെ ഏൽപ്പിക്കാമെന്നും എം.എം. മണി പറഞ്ഞു. കാട്ടാനയുടെ കാര്യം എന്ത് ചെയ്യാനാ. മനുഷ്യനാണേൽ നേരിടാം. ഒരു സർക്കാരിന് ചെയ്യാവുന്നത് ഒക്കെ ചെയ്യും. വന്യമൃഗങ്ങളിൽനിന്ന് പ്രതിസന്ധിയും ആക്രമണങ്ങളും നേരിട്ടവർക്ക് തക്കതായ നഷ്ടപരിഹാരം നൽകും -എം.എം. മണി പറഞ്ഞു. രാജാക്കാട്ടിൽ കുടുംബശ്രീ പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാൻ എത്തിയ എം.എം. മണി മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു.
Content Highlights: kerala, mm mani, vd satheesan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..