പ്രതീകാത്മകചിത്രം| Photo: Mathrubhumi
തിരുവനന്തപുരം: എടവപ്പാതി (തെക്കുപടിഞ്ഞാറൻ കാലവർഷം) ഞായറാഴ്ച കേരളത്തിലെത്തില്ല. ഇനിയും ദിവസങ്ങൾ വൈകാനാണ് സാധ്യത.
ജൂൺ നാലിന് കാലവർഷം കേരളത്തിൽ എത്തുമെന്നായിരുന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചത്. കഴിഞ്ഞദിവസം കാലവർഷം ലക്ഷദ്വീപിന്റെ പടിഞ്ഞാറുഭാഗത്ത് എത്തിയിരുന്നു. അവിടെനിന്ന് മുന്നേറാൻ അനുകൂല സാഹചര്യങ്ങളുണ്ടായിട്ടില്ല.
ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് കാലവർഷത്തിന്റെ വരവ് കാലാവസ്ഥാവകുപ്പ് പ്രഖ്യാപിക്കുന്നത്. പടിഞ്ഞാറൻ കാറ്റ് ശക്തിപ്രാപിക്കണം. മാലദ്വീപ്, ലക്ഷദ്വീപുമുതൽ കേരളതീരംവരെ സ്ഥായിയായ മേഘാവരണം ഉണ്ടാകണം. കേരളത്തിലെ 14 മഴനിരീക്ഷണ കേന്ദ്രങ്ങളിൽ 60 ശതമാനത്തിലും രണ്ടുദിവസം തുടർച്ചയായി രണ്ടരമില്ലിമീറ്ററോ അതിലധികമോ മഴ പെയ്യണം. ഇതൊന്നും ഉണ്ടായിട്ടില്ല.
തിങ്കളാഴ്ചയോടെ തെക്കുകിഴക്കൻ അറബിക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെടാൻ സാധ്യതയുണ്ട്. രണ്ടുദിവസത്തിനകം അത് ന്യൂനമർദമാകാനും സാധ്യതയുണ്ട്. രണ്ടുദിവസംകൂടി നിരീക്ഷിച്ചശേഷമേ കാലവർഷത്തിന്റെ വരവ് പ്രഖ്യാപിക്കുകയുള്ളൂ.
Content Highlights: Monsoon kerala rain


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..