പ്രതീകാത്മക ചിത്രം | Getty Images
കൊച്ചി: കൊച്ചി നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് താമസിച്ച രണ്ട് പെൺകുട്ടികളിൽ ഒരാളെ അവശനിലയിൽ കണ്ടെത്തിയ സംഭവത്തിന്റെ ദുരൂഹത നീങ്ങിയില്ല. പെൺകുട്ടികളിലൊരാൾ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലാണ്. ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: കോഴിക്കോട് സ്വദേശികളായ പെൺകുട്ടികൾ 27-നാണ് ഇടപ്പള്ളിയിലെ ഖത്തർ വിസ കേന്ദ്രത്തിൽ ഇന്റർവ്യൂവിനായി എത്തിയത്. ഇരുവരും ചേർന്ന് പാലാരിവട്ടത്ത് ലോഡ്ജിൽ മുറിയെടുത്തു. ഇതിൽ ഒരു പെൺകുട്ടി, കൈവശമുണ്ടായിരുന്ന ഏതോ പൊടി ഉപയോഗിച്ച ശേഷം അവശ നിലയിലാകുകയായിരുന്നു എന്നാണ് വിവരം. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയുടെ സഹായത്തോടെ അവശനിലയിലായ പെൺകുട്ടിയെ ബുധനാഴ്ച രാത്രിയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒപ്പമുണ്ടായ കുട്ടിയെ ബന്ധുക്കളോടൊപ്പം നാട്ടിലേക്ക് പറഞ്ഞയയ്ക്കുകയും ചെയ്തു.
എന്നാൽ, ഇവരെ ആശുപത്രിയിൽ എത്തിച്ചത് ആരെന്ന് വ്യക്തമല്ല. സംഭവത്തിനു പിന്നിൽ മറ്റാരുടെയും ഇടപെടൽ ഇല്ലെന്ന് പോലീസ് പറയുന്നുണ്ട്. ആശുപത്രിയിലായ പെൺകുട്ടിയുടെ മൊഴിയെടുത്താൽ മാത്രമേ വിവരങ്ങൾ ലഭ്യമാകൂ. ഇവരോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്ന് വ്യക്തമല്ല. നഗരത്തിലെ ഒന്നിലധികം ലോഡ്‌ജുകളിൽ ഇവർ താമസിച്ചിട്ടുണ്ടെന്നും സംശയമുണ്ട്.
Content Highlights: One of the girls who booked a room in the lodge was physically ill
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..