സന്നിധാനത്ത് ഒരുസമയത്ത് അനുവദിക്കുക രണ്ട് ലക്ഷം ഭക്തരെ മാത്രം- മന്ത്രി കെ.രാജൻ


റവന്യൂ മന്ത്രി കെ. രാജൻ

പത്തനംതിട്ട: ഒരുസമയത്ത് സന്നിധാനത്തും പരിസരപ്രദേശങ്ങളിലുമായി രണ്ട് ലക്ഷം ഭക്തരെ മാത്രമേ അനുവദിക്കൂവെന്ന് റവന്യൂമന്ത്രി കെ. രാജൻ. അതിൽ കൂടുതൽ ഭക്തരെത്തിയാൽ സ്വാമി അയ്യപ്പൻ റോഡ് മുതൽ സന്നിധാനം വരെ തീർഥാടകരെ സമയബന്ധിതമായി കയറ്റിവിടുന്നത് പോലീസിന്റെ നിയന്ത്രണത്തിലായിരിക്കും. മാത്രമല്ല, ഓരോ മൂന്ന് മണിക്കൂറിലേയും ഇടവേളകളിലായി തീർഥാടനത്തിനെത്തുന്ന ഭക്തരുടെ എണ്ണം ജില്ലാ കളക്ടറെ അറിയിക്കും.

പമ്പയിൽ ശബരിമല സാനിറ്റേഷൻ സൊസൈറ്റിയുടെ പ്രവർത്തന ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തീർഥാടനത്തിന് മുന്നോടിയായി എൻ.ഡി.ആർ.എഫ്. സംഘം എത്തി ദുരന്തസാധ്യതകൾ പരിശോധിച്ചിട്ടുണ്ട്. സംഘത്തിന്റെ രണ്ട് ടീം ശബരിമലയിൽ തീർഥാടനകാലയളവിൽ ഉണ്ടാകും. ജില്ലാ കളക്ടർക്കൊപ്പം ജില്ലയുടെ പുറത്തുനിന്ന് എട്ട് ഡെപ്യൂട്ടി കളക്ടർമാർ, 13 തഹസിദാർമാർ, 500 ഉദ്യോഗസ്ഥർ തുടങ്ങിയവർ സേവനത്തിന് ഉണ്ടാകും. അപകടസാധ്യതയുള്ള അഞ്ച് സ്ഥലങ്ങൾ പ്രത്യേകമായി കണ്ടെത്തിയിട്ടുണ്ട്. അപകടമുണ്ടായാൽ ഭക്തരെ സുരക്ഷിതമായി എത്തിക്കാനുള്ള ആറ് സ്ഥലങ്ങളും കണ്ടെത്തി. ഇത്തവണ നാൽപ്പത് ലക്ഷത്തോളം തീർഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യർ അധ്യക്ഷതവഹിച്ചു. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ്, ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ ടി.ജി. ഗോപകുമാർ, അടൂർ ആർ.ഡി.ഒ. എ.തുളസീധരൻപിള്ള, തിരുവിതാംകൂർ ദേവസ്വം ബോർഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എ. അയ്യപ്പൻ, ഹസാർഡ് അനലിസ്റ്റ് ജോൺ റിച്ചാർഡ് തുടങ്ങിയവർ പങ്കെടുത്തു.

Content Highlights: only 2 lakhs people allowed in sabarimala sannidhanam at a time says revenue minister k rajan

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..