അരിക്കൊമ്പന്‍ മിഷന്‍; സിനിയര്‍ കുങ്കി കുഞ്ചുവും കോന്നി സുരേന്ദ്രനും എത്തി


1 min read
Read later
Print
Share

ഇനി പരിശീലനത്തിന്റെ ദിനങ്ങൾ

Photo: Print

ചിന്നക്കനാൽ: മയക്കുവെടി വെയ്ക്കുന്നത് 29-വരെ ഹൈക്കോടതി തടഞ്ഞെങ്കിലും അരിക്കൊമ്പൻ ദൗത്യത്തിന്റെ ഓരോഘട്ടങ്ങളും വനംവകുപ്പ് പൂർത്തിയാക്കുകയാണ്. ഇതിന്റെ ഭാഗമായി മുത്തങ്ങയിൽനിന്നുള്ള സീനിയർ കുങ്കിയാന കുഞ്ചുവും കോന്നി സുരേന്ദ്രനും ശനിയാഴ്ച രാവിലെ 10-ഓടെ ചിന്നക്കനാലിൽ എത്തി. ഇപ്പോൾ നാല് കുങ്കിയാനകളും ചിന്നക്കനാലിലുണ്ട്. ആനകൾക്കൊപ്പം ചീഫ് വെറ്ററിനറി സർജൻ ഡോ. അരുൺ സഖറിയയും ചിന്നക്കനാലിലെത്തി.

14 മണിക്കൂറോളം ലോറിയിൽ സഞ്ചരിച്ച അനകളെ വിശ്രമത്തിനായി സിമന്റുപാലത്തെ ഏലത്തോട്ടത്തിലേക്ക് മാറ്റി. നേരത്തേ എത്തിയ വിക്രം, സൂര്യ എന്നീ കുങ്കിയാനകൾ സിമന്റു പാലത്തെ ഏലത്തോട്ടത്തിൽ വിശ്രമത്തിലാണ്. വയനാട്ടിലെ പി.എം.2-നെയും ധോണിയിലെ പി.ടി.7-നെയും പിടികൂടാൻ നടത്തിയ ദൗത്യത്തിലെ പ്രധാനിയാണ് കോന്നി സുരേന്ദ്രൻ.

മയക്കുവെടിവെച്ച് പിടികൂടുന്ന ആനകളെ ലോറിയിലേക്ക് ഇടിച്ചു കയറ്റുന്നത് സുരേന്ദ്രന്റെ ചുമതലയാണ്. ഏറ്റവും പരിചയ സമ്പന്നനായ കുങ്കിയാനയാണ് കുഞ്ചു.

കുങ്കിയാനകളും ദൗത്യസംഘവും എത്തിതോടെ മോക്ക് ഡ്രിൽ എന്ന ഘട്ടത്തിലേക്ക് കടക്കാനാണ് വനംവകുപ്പിന്റെ നീക്കം. 27, 28 തീയതികളിലായി മോക്ക് ഡ്രിൽ നടത്തുമെന്നാണ് സൂചന. ദൗത്യത്തിന്റെ ഭാഗമാകുന്ന വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദൗത്യത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ ചിന്നക്കനാലിലെ ഉദ്യോഗസ്ഥരെ പരിചയപ്പെടുത്തുക, മയക്കുവെടി വെയ്ക്കുന്ന തോക്കുകളുടെയടക്കം ക്ഷമത പരിശോധിക്കുക എന്നതും മോക്ക് ഡ്രില്ലിന്റെ ഭാഗമാണ്.

29-ന് ശേഷമുള്ള ഏത് ദിവസവും ദൗത്യം നടത്താൻ തയ്യാറാകാനാണ് സംഘത്തിന്റെ തീരുമാനം.

ദേവികുളത്തെത്തിയ ആനകളെ ഫോറസ്റ്റ് കൺസർവേറ്റർ നരേന്ദ്രബാബു സ്വീകരിച്ചു. കുങ്കിയാനകളെ എത്തിക്കാനുള്ള ഒരു ലോറി അപകടത്തിൽപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് അവസാനത്തെ രണ്ട് കുങ്കികളെ എത്തിക്കാൻ വൈകിയത്. അരിക്കൊമ്പനെ നിരീക്ഷിക്കുന്ന ജോലികളും മുൻ നിശ്ചയപ്രകാരം നടക്കുന്നുണ്ട്. ആനയിപ്പോൾ ശാന്തൻപാറ ഫോറസ്റ്റ് സെക്ഷന്റെ പരിധിയിലുള്ള മേഖലയിലാണ്.

Content Highlights: operation arikomban kumki elephants arrived

 

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..