മീണയുടെ ആത്മകഥ തടയണമെന്ന ആവശ്യവുമായി പി. ശശി


പി. ശശി | ഫോട്ടോ മാതൃഭൂമി

തിരുവനന്തപുരം: വിരമിച്ച ഐ.എ.എസ്. ഉദ്യോഗസ്ഥൻ ടീക്കാറാം മീണ ആത്മകഥ പ്രസിദ്ധീകരിക്കുന്നതിൽനിന്ന് പിന്മാറണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശി വക്കീൽ നോട്ടീസ് അയച്ചു.

ശശിക്കെതിരേയുള്ള അപകീർത്തികരമായ പരമാർശങ്ങൾ പൂർണമായി പിൻവലിക്കണം. ഈ പരാമർശങ്ങൾ അടിസ്ഥാനമാക്കി മാധ്യമങ്ങൾ വാർത്തനൽകിയതിനാൽ, വാർത്തയുടെ അതേ പ്രാധാന്യത്തിൽ മാപ്പ് പ്രസിദ്ധീകരിക്കണം, മാനഹാനിയുണ്ടാക്കുന്ന പരാമർശം നടത്തിയതിന് 50 ലക്ഷം രൂപ അഞ്ചുദിവസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണം -എന്നീ ആവശ്യങ്ങളാണ് മീണയ്ക്കയച്ച വക്കീൽനോട്ടീസിലുള്ളത്.

തൃശ്ശൂർ കളക്ടറായിരിക്കുമ്പോൾ വ്യാജമദ്യ ലോബികൾക്കെതിരേയുള്ള നടപടിയും കേസും അട്ടിമറിക്കാൻ അന്നത്തെ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന പി. ശശി ഇടപെട്ടുവെന്ന് ടീക്കാറാം മീണയുടെ ആത്മകഥയിൽ പറയുന്നെണ്ടാണ് വാർത്തവന്നത്. ഇത് അവാസ്തവമായ കാര്യമാണെന്നാണ് അഭിഭാഷകനായ കെ. വിശ്വൻ മുഖേന അയച്ച നോട്ടീസിൽ പറയുന്നത്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..