ഭാര്യയെയും മക്കളെയും ചുട്ടുകൊന്ന് ജീവനൊടുക്കിയ മുഹമ്മദ് കാസർകോട്ടെ പോക്സോ കേസിൽ പ്രതി


മുഹമ്മദ്

കാസർകോട്: മലപ്പുറം പെരിന്തൽമണ്ണ പട്ടിക്കാട്ട് ഭാര്യയെയും മക്കളെയും ഗുഡ്‌സ് ഓട്ടോറിക്ഷയിലിട്ട് തീകൊളുത്തി കിണറ്റിൽ ചാടി മരിച്ച ടി.എച്ച്.മുഹമ്മദ് (42) കാസർകോട്ടെ പോക്സോ കേസിൽ പ്രതി. 2020 നവംബർ 28-നാണ് മേൽപ്പറമ്പ് പോലീസ് മുഹമ്മദിനെതിരേ കേസ് രജിസ്റ്റർചെയ്തത്. പെരുമ്പള കാരത്തൊട്ടി തെച്ചിയോടൻ ഹൗസിൽ കുടുംബസമേതം താമസിച്ച് മീൻവിൽപ്പന നടത്തുന്നതിനിടെയായിരുന്നു അറസ്റ്റ്.

മലപ്പുറം പാണ്ടിക്കാട്ടുകാരനാണ് മുഹമ്മദ്. 25 ദിവസംകൊണ്ട് കുറ്റപത്രം സമർപ്പിച്ചതിന് കേസന്വേഷിച്ച മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക് ഐ.ജി.യുടെ പ്രശംസാപത്രം ലഭിച്ചിരുന്നു. 240 ദിവസം റിമാൻഡിൽ കിടന്ന ശേഷമാണ് മുഹമ്മദിന് ജാമ്യം ലഭിച്ചത്. മുഹമ്മദിന്റെ രണ്ടാം ഭാര്യയാണ് മരിച്ച ജാസ്മിനെന്ന് പോലീസ് പറഞ്ഞു.

ദുരന്തവാര്‍ത്തയുടെ ഞെട്ടലില്‍ കൊണ്ടിപറമ്പ് ഗ്രാമം

കീഴാറ്റൂര്‍: സ്‌ഫോടന ശബ്ദത്തോടൊപ്പമുള്ള ഞെട്ടലിലായിരുന്നു കൊണ്ടിപറമ്പെന്ന ഗ്രാമം. ശബ്ദംകേട്ടെത്തിയ സമീപവാസികളെക്കൂടാതെ വാട്സാപ്പ് സന്ദേശങ്ങളിലൂടെ വിവരമറിഞ്ഞെത്തിയവരും ആയതോടെ വിജനമായ റബ്ബര്‍ത്തോട്ടം ജനനിബിഡമായി. ഇടുങ്ങിയ റോഡിലേക്ക് വാഹനങ്ങളും ഇരച്ചെത്തിയതോടെ ഗതാഗതം തടസ്സപ്പെട്ടു.

പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം. സന്തോഷ്‌കുമാര്‍, ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി. കെ.എം. ബിജു, കരുവാരക്കുണ്ട് പോലീസ് ഇന്‍സ്‌പെക്ടര്‍ മനോജ് പറയറ്റ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘമെത്തി തിരക്ക് നിയന്ത്രിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. പി. അബ്ദുള്‍ഹമീദ് എം.എല്‍.എ., പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ശ്രീധന്യ സുരേഷ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഉച്ചയോടെ ജില്ലാ സയന്റിഫിക് ഓഫീസര്‍ വി. മിനിയുടെ നേതൃത്വത്തില്‍ വിരലടയാള വിദഗ്ധന്‍ കെ. സതീഷ് ബാബു, ഫോട്ടോഗ്രാഫര്‍ വി.ജി. വിനോദ് എന്നിവരടങ്ങിയ സംഘമെത്തി തെളിവെടുപ്പ് നടത്തി. ഡോഗ് സ്‌ക്വാഡിലെ നായ 'നീലു'വുമായി എസ്.ജിതിന്‍, ജി. കിരണ്‍ എന്നിവരും സ്ഥലത്ത് പരിശോധന നടത്തി. സുനില്‍ കണ്ണന്‍കുളങ്ങര, ആര്‍.സജു എന്നിവരടങ്ങിയ മലപ്പുറം ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഈ സംഘങ്ങളുടെ പരിശോധനയ്ക്കുശേഷം മേലാറ്റൂര്‍, പെരിന്തല്‍മണ്ണ, പാണ്ടിക്കാട് സ്റ്റേഷനുകളില്‍ പോലീസ് ഇന്‍സ്‌പെക്ടര്‍മാരായ ഷാരോണ്‍, സുനില്‍ പുളിക്കല്‍, റഫീഖ് എന്നിവരുടെ നേതൃത്വത്തില്‍ മൃതദേഹങ്ങളുടെ പരിശോധന നടത്തി. മൂന്നോടെ മൃതദേഹങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

Content Highlights: perinthalmanna goods auto blast suicide-murder

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..