പ്രതീകാത്മക ചിത്രം | Photo: ANI
കൊച്ചി: നാലുദിവസത്തിനിടെ ഇന്ധനവിലയിൽ മൂന്നാമത്തെ വർധന. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വെള്ളിയാഴ്ച വര്‍ധിച്ചത്. ഇതോടെ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 106.78 രൂപയും ഡീസലിന് 93.95 രൂപയുമായി.
വ്യാഴാഴ്ച പെട്രോൾ, ഡീസൽ വിലകൾ യഥാക്രമം 105.91 രൂപയും 93.11 രൂപയുമായിരുന്നു. മാർച്ച് 22 മുതലാണ് ഇന്ധനവില പരിഷ്‌കരണം പുനരാരംഭിച്ചത്. ചൊവ്വാഴ്ച പെട്രോളിന് 88 പൈസ വരെയും ഡീസലിന് 85 പൈസവരെയും കൂട്ടിയിരുന്നു. ബുധനാഴ്ച യഥാക്രമം 87 പൈസയും 84 പൈസയും വർധിപ്പിച്ചിരുന്നു.
വ്യാഴാഴ്ച മാറ്റമുണ്ടായില്ല. പുതിയ വിലവർധന കൂടി കണക്കിലെടുക്കുമ്പോൾ നാലു ദിവസത്തിനുള്ളിൽ പെട്രോളിന് 2.62 രൂപയും ഡീസലിന് 2.53 രൂപയും കൂടി.
Content Highlights: petrol price
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..