അറസ്റ്റിലായ പ്രകാശും ഗണേശനും
റാന്നി: ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന കേസിൽ പ്രതിയേയും ഇയാൾക്ക് ഒത്താശ ചെയ്ത അച്ഛനെയും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തു. പുനലൂർ ആര്യങ്കാവ് ഗിരിജൻ കോളനിയിൽ പ്രകാശ്(18), അച്ഛൻ തമിഴ്‌നാട് തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ മെയിൻ റോഡ് പുറമ്പോക്കിൽ താമസിക്കുന്ന ഗണേശൻ(44) എന്നിവരാണ് അറസ്റ്റിലായത്. തെങ്കാശിയിൽ നിന്നുമാണ് പെൺകുട്ടിയെ പോലീസ് കണ്ടെത്തിയത്. ഒരുരാത്രിയും പകലും കാട്ടിനുള്ളിലെ പാറയിടുക്കിലാണ് പെൺകുട്ടിയും പ്രതിയും കഴിഞ്ഞത്.
പോലീസ് പറയുന്നതിങ്ങനെ. മേയ് 31-ന് രാവിലെയാണ് 17-കാരിയെ വീട്ടിൽ നിന്നും കാണാതായത്. അന്നുതന്നെ സഹോദരന്റെ മൊഴിപ്രകാരം വെച്ചൂച്ചിറ പോലീസ് കേസെടുത്തു. സൈബർ സെല്ലിന്റെ സഹായത്തോടെ, ഗണേശൻ താമസിക്കുന്ന തെങ്കാശി കടയം ധർമപുരി ചമ്പൻകുളം കടത്തറ കാടിനോട് ചേർന്നുള്ള സ്ഥലത്ത് പെൺകുട്ടി ഉള്ളതായി മനസ്സിലാക്കി. എസ്.ഐ.സായ്‌സേനന്റെ നേതൃത്വത്തിലുള്ള പോലീസ് അവിടെ എത്തി. രണ്ടാം തീയതി രാത്രി 10.15-ന് ഇവരെ കടത്തറ കാടിനുള്ളിൽ കണ്ടെത്തി. എന്നാൽ യുവാവ് ഓടി രക്ഷപ്പെട്ടു.
പെൺകുട്ടിയെ വെച്ചൂച്ചിറ സ്റ്റേഷനിലെത്തിച്ച് മൊഴിരേഖപ്പെടുത്തി. തിരുവല്ല ജെ.എഫ്.എം. കോടതിയിൽ കുട്ടിയുടെ മൊഴിയെടുത്തു.
പിന്നീട് ഇൻസ്പെക്ടർ ജർലിൻ വി.സ്‌കറിയയുടെ നേതൃത്വത്തിൽ ഗണേശനെ കടത്തറ കാടിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിലെ ഷെഡിൽനിന്നും പിടികൂടി. ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടീൽനിന്നാണ് പ്രകാശിനെ പിടികൂടിയത്.
ഗണേശന്റെ ഭാര്യ വർഷങ്ങൾക്ക് മുമ്പ് ഇയാളുമായി പിണങ്ങി പിരിഞ്ഞുപോയതാണ്. പ്രകാശ് അമ്മവീടായ ആര്യങ്കാവ് ഗിരിജൻ കോളനിയിലെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. എസ്.സി.പി.ഓമാരായ സാംസൺ പീറ്റർ, അൻസാരി, സി.പി.ഒ.മാരായ ജോസി, അഞ്ജന എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Content Highlights: POCSO case ranni father and son arrested


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..