1. ബഷീർ ചിറക്കൽ 2. നിർമല താമസിച്ചിരുന്ന വീട്
എടപ്പാൾ: കണ്ണേങ്കാവ് പൂരത്തിന് ഡ്യൂട്ടിക്കെത്തിയതാണ് ചങ്ങരംകുളം ഇൻസ്‌പെക്ടർ ബഷീർ ചിറക്കൽ. തന്റെ പഴയ സഹപാഠി നിർമല അതിനടുത്താണു താമസമെന്ന് അപ്പോഴാണറിഞ്ഞത്. പഠിക്കാൻ സമർഥയായിരുന്ന സഹപാഠിയെ ഒന്നു കാണാമെന്നുകരുതി. ആ സന്ദർശനം ബഷീറിന്റെ മനസ്സിലൊരു വിങ്ങലായി മാറി.
പഴയ സഹപാഠിയുടെ ഇപ്പോഴത്തെ അവസ്ഥയാണ് അദ്ദേഹത്തെ ദുഃഖിതനാക്കിയത്. നല്ലൊരു വീടുപോലുമില്ല. തിരികെ വരുമ്പോൾ അദ്ദേഹമൊന്നു തീരുമാനിച്ചു. നിർമലയ്ക്ക് നല്ലൊരു വീടൊരുക്കണം. ആ തീരുമാനം വെറുതെയായില്ല. മൂന്നരമാസംകൊണ്ട് അതു യാഥാർഥ്യമായി. നിർമലയ്ക്കും കുടുംബത്തിനും സ്വന്തമായൊരു വീടായി.

മാറഞ്ചേരി മുക്കാല ഹൈസ്‌കൂളിലാണ് ബഷീർ ചിറക്കലും പനമ്പാട് സ്വദേശി നിർമലയും ഒന്നിച്ചുപഠിച്ചത്. പഠനമെല്ലാം കഴിഞ്ഞ് ഓരോരുത്തരും ഓരോവഴിക്ക് പിരിഞ്ഞു. നിർമല വിദേശത്തേക്കു പോയെന്നൊക്കെ ഇടക്കാലത്ത് പറഞ്ഞുകേട്ടിരുന്നു. ഗൾഫുകാരിയായി നല്ലനിലയിലാകും ജീവിതമെന്നുകരുതി. പതിറ്റാണ്ടുകൾക്കുശേഷം പഴയ സഹപാഠിയുടെ വീട്ടിലേക്ക് പലഹാരങ്ങളുമായി പുറപ്പെടുമ്പോഴും അങ്ങനെയാണു കരുതിയത്. എന്നാൽ, വിദേശത്തുപോയി രക്ഷപ്പെടാതിരുന്നതും കടം വന്നതുമടക്കമുള്ള കഥകളാണ് അദ്ദേഹത്തെ വരവേറ്റത്.
പിന്നീടൊന്നും ചിന്തിച്ചില്ല. സ്വന്തം സുഹൃത്തുക്കളോടും അന്നു കൂടെപഠിച്ചിരുന്ന റസീന, റഷീദ്, ഉണ്ണി, സലീന, നജുമ, നൗഷി, ഷാജു, മമ്മോട്ടി, മുനീർ, മീര, ഷാനിബ, ഫൗസി, ഷൈനി തുടങ്ങിയവരോടുമെല്ലാം വിവരം പറഞ്ഞു. എല്ലാവർക്കും ഒരേ മനസ്സ്; നിർമലയ്ക്ക് വീടൊരുക്കണം. 650 ചതുരശ്രയടിയിൽ വീടിനുള്ള പണികളാരംഭിച്ചത് പെട്ടെന്നായിരുന്നു. വിദേശത്തുള്ള സുഹൃത്തുക്കളടക്കം കൈയയച്ച് സഹായിച്ചു. ഞായറാഴ്‌ച ആ കുടുംബത്തെ ചെറുതെങ്കിലും അടച്ചുറപ്പുള്ള വീട്ടിലേക്കു മാറ്റിത്താമസിപ്പിക്കാനായി.
Content Highlights: Police inspector basheer chirackal changaramkulam classmate nirmala
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..