പ്രതിയുടെ സുഹൃത്തിന് അശ്ലീലചാറ്റ്; പോലീസുകാരന് സസ്പെൻഷൻ ‍


നമ്പർ കൈക്കലാക്കിയത് പ്രതിയുടെ ഫോണിൽനിന്ന്

പ്രതീകാത്മക ചിത്രം/മാതൃഭൂമി

പത്തനംതിട്ട: പ്രതിയുടെ മൊബൈൽ ഫോണിൽനിന്ന് ഇയാളുടെ വനിതാ സുഹൃത്തിന്റെ നമ്പരെടുത്ത് അശ്ലീല ചാറ്റിങ് നടത്തിയ പരാതിയിൽ പോലീസുകാരനെ സസ്പെൻഡ് ചെയ്തു. പത്തനംതിട്ട സ്റ്റേഷനിലെ സി.പി.ഒ. അഭിലാഷിനെതിരേയാണ് നടപടി. വിദേശത്ത് ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയെന്ന കേസിലെ പ്രതിയായ കൊല്ലം സ്വദേശിയുടെ പരാതിയിലാണ് പോലീസുകാരൻ സസ്പെൻഷനിലായത്.

ആഭ്യന്തര അന്വേഷണ റിപ്പോർട്ട് പരിഗണിച്ച് എസ്.പി.യുടേതാണ് നടപടി. ജാമ്യത്തിലിറങ്ങിയ പ്രതി പരാതിയുമായി ജില്ലാ പോലീസ് മേധാവിയെ സമീപിച്ചു. തുടർന്ന് പോലീസുകാരന്റെ ഫോൺ പിടിച്ചെടുത്ത് പരിശോധിച്ചപ്പോൾ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി.തട്ടിപ്പ് കേസിൽ ഏതാനുംനാൾ മുൻപാണ് കൊല്ലം സ്വദേശിയെ പത്തനംതിട്ട പോലീസ് പിടികൂടിയത്. അന്വേഷണത്തിനായി ഇയാളുടെ ഫോൺ‌ പോലീസ് പിടിച്ചെടുത്തു. ഇൗ തക്കത്തിന് ഫോണിലെ വാട്സാപ്പ് ചാറ്റ് വിവരങ്ങൾ അഭിലാഷ് മനസ്സിലാക്കി. ഒപ്പം ഇയാളുടെ വിദേശത്തുകഴിയുന്ന വനിതാ സുഹൃത്തിന്റെ നമ്പർകൂടി തരപ്പെടുത്തി. പിന്നീടായിരുന്നു സ്വകാര്യ ചാറ്റിങ്.

പ്രതിയുമായി യുവതി നടത്തിയ ചാറ്റിന്റെ വിവരങ്ങൾ മനസ്സിലാക്കിയുള്ള സന്ദേശങ്ങളിൽ അശ്ലീലം കലർന്നുവെന്നും ബ്ലാക്ക് മെയിലിങ് സ്വഭാവം കൈവന്നതായുമാണ് പരാതി. ജാമ്യംനേടി പുറത്തിറങ്ങിയ ശേഷമാണ് തട്ടിപ്പ് കേസിലെ പ്രതി വിവരങ്ങൾ അറിഞ്ഞത്. തുടർന്ന് ഇയാൾ അഭിലാഷിനെതിരേ പരാതി നൽകുകയായിരുന്നു.

Content Highlights: policeman suspended for sending obscene messages to accused girl friend

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..