മുഖ്യമന്ത്രി പിണറായി വിജയൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: കുറ്റംചെയ്തവരെ കൊടുംകുറ്റവാളികളാക്കി മാറ്റുന്ന സാഹചര്യം ജയിലുകളിൽ ഉണ്ടാകാൻ പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അസിസ്റ്റന്റ് പ്രിസൺ ഓഫിസർ, ഫീമെയിൽ അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തടവുകാർ ശിക്ഷാകാലാവധി പൂർത്തിയാക്കി പുറത്തിറങ്ങുന്നത് പുതിയ വ്യക്തിയായിട്ടാകണം. വിചാരണത്തടവുകാരെ ശിക്ഷിക്കപ്പെട്ടവരെപ്പോലെ കാണരുത്. കോടതി ശിക്ഷിക്കും വരെ അവർ നിരപരാധികളാണെന്ന നിലയിൽത്തന്നെ സമീപിക്കണം. നിയമവിധേയമല്ലാത്ത കാര്യങ്ങൾ ചെയ്യുന്ന ഉദ്യോഗസ്ഥരോട് സർക്കാരിനു മൃദുസമീപനമുണ്ടാകില്ല. അന്തേവാസികൾക്കു നിയമലംഘനം നടത്താനുള്ള ഒരു സാഹചര്യവും ജയിലുകളിൽ സൃഷ്ടിക്കപ്പെടാൻ പാടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇൻഡോർ, ഔട്ട്‌ഡോർ, സ്പെഷ്യലൈസ്ഡ് എന്നിങ്ങനെ മൂന്നു മൊഡ്യൂളുകളായിട്ടാണ് ഉദ്യോഗസ്ഥർക്കു പരിശീലനം നൽകിയത്. ജയിൽ നിയമങ്ങളും ചട്ടങ്ങളും ക്രിമിനോളജി, വിക്ടിമോളജി, അടിസ്ഥാന മനഃശാസ്ത്രം, പ്രാഥമിക സാമൂഹികശാസ്ത്രം, സോഷ്യൽ വർക്ക്, ശിക്ഷാ നിയമങ്ങൾ, ഭരണഘടന, മനുഷ്യാവകാശം, പ്രഥമശുശ്രൂഷ തുടങ്ങിയവയിൽ പരിശീലനം നൽകിയിട്ടുണ്ട്.
പൂജപ്പുര ശ്രീചിത്തിര തിരുനാൾ സ്റ്റേഡിയത്തിൽ നടന്ന പാസിങ് ഔട്ട് പരേഡിൽ ജയിൽ മേധാവി ബൽറാം കുമാർ ഉപാധ്യായയും ഉന്നതോദ്യോഗസ്ഥരും പങ്കെടുത്തു.
Content Highlights: prisons should not be center for making criminals- Pinarai Vijayan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..