കണ്‍സഷനില്ലെന്നു പറഞ്ഞ് വിദ്യാര്‍ഥിനികളെ ഇറക്കിവിട്ടു; ലൈസന്‍സില്ലാത്ത കണ്ടക്ടറുടെ പണി തെറിച്ചു


പ്രതീകാത്മകചിത്രം | Photo: Mathrubhumi

വടക്കാഞ്ചേരി: കണ്‍സഷന്‍ കാര്‍ഡില്ലെന്നു പറഞ്ഞ് കോളേജ് വിദ്യാര്‍ഥിനികളെ വഴിയിലിറക്കിവിട്ട കണ്ടക്ടറുടെ പണി പോയി. തൃശ്ശൂര്‍-ഒറ്റപ്പാലം റൂട്ടിലോടുന്ന 'ഇഷാന്‍കൃഷ്ണ' എന്ന ബസിലെ കണ്ടക്ടറായ പാലക്കാട് പൂതന്നൂര്‍ സ്വദേശി കെ.എസ്. സഞ്ജയ് (25) ആണ് വ്യാസ എന്‍.എസ്.എസ്. കോളേജിലെ വിദ്യാര്‍ഥിനികളെ വഴിയിലിറക്കിവിട്ടത്.

വിദ്യാര്‍ഥിനികളുടെ പരാതിയെത്തുടര്‍ന്ന് വടക്കാഞ്ചേരി പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് ഇയാള്‍ക്ക് കണ്ടക്ടര്‍ ലൈസന്‍സില്ലെന്ന് തെളിഞ്ഞത്. തുടര്‍ന്ന് ബസ്സുടമയെ വിളിച്ചുവരുത്തി ഇയാളെ ജോലിയില്‍നിന്ന് ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. ലൈസന്‍സില്ലാതെ കണ്ടക്ടര്‍ ജോലിചെയ്തതിനും അപമര്യാദയായി പെരുമാറിയതിനും ഇയാളില്‍നിന്ന് പിഴയും വടക്കാഞ്ചേരി പോലീസ് ഈടാക്കി.വ്യാസ കോളേജിനു മുന്നിലെ സ്റ്റോപ്പില്‍നിന്ന് കയറിയ വിദ്യാര്‍ഥിനികളോട് സഞ്ജയ് കണ്‍സഷന്‍ കാര്‍ഡ് ചോദിക്കുകയും കുട്ടികള്‍ കോളേജ് തിരിച്ചറിയില്‍ കാര്‍ഡ് കാണിച്ചപ്പോള്‍ അംഗീകൃത കണ്‍സഷന്‍ കാര്‍ഡ് വേണമെന്നു പറഞ്ഞ് മുഴുവന്‍ ചാര്‍ജ് ആവശ്യപ്പെട്ട് വിദ്യാര്‍ഥിനികളെ വഴിയില്‍ ഇറക്കിവിടുകയുമായിരുന്നു. കോലഴി ചിന്മയ കോളേജിലെ വിദ്യാര്‍ഥികളോടും ഇയാള്‍ ഇതേരീതിയില്‍ പെരുമാറിയെന്ന് പരാതിയുണ്ട്.

വിദ്യാര്‍ഥികളെ വ്യാസ സ്റ്റോപ്പില്‍നിന്ന് ബസില്‍ കയറ്റുന്നതിന് കോളേജ് വിടുന്ന നേരത്ത് അവിടെ ഹൈവേ പോലീസ് ഉണ്ടാകണമെന്ന് നിര്‍ദേശം നല്‍കിയതായി സി.ഐ. കെ. മാധവന്‍കുട്ടി പറഞ്ഞു.

Content Highlights: private bus conductor who forced girl students to get out from bus over concession card lost job

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..