വിഴിഞ്ഞം തുറമുഖ സമരം നയിക്കാന്‍ പുരോഹിതരില്ല; ഇനി അല്‍മായരുടെ നേതൃത്വം


Protest at Vizhinjam port

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവിരുദ്ധ സമരമവസാനിപ്പിച്ചതിന്റെ കാരണങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്താൻ ലത്തീൻ അതിരൂപതയുടെ പള്ളികളിൽ ഞായറാഴ്ച ഇടയലേഖനം വായിച്ചു. വിഴിഞ്ഞം പള്ളിയിൽ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ നേരിട്ടെത്തി വിശ്വാസികളുമായി സംസാരിച്ചു.

കുർബാനയ്ക്ക് ശേഷമാണ് ആർച്ച് ബിഷപ്പ് വിശ്വാസികളോട് സംസാരിച്ചത്. നൂറുദിവസത്തിലധികം നീണ്ടസമരം, കൃത്യമായ ഉറപ്പുലഭിക്കാതെ ഏകപക്ഷീയമായി അവസാനിപ്പിച്ചുവെന്ന അഭിപ്രായം വിശ്വാസികൾക്കുണ്ട്. ഇതോടെയാണ് സമരത്തിന്റെ പ്രഭവകേന്ദ്രമായ വിഴിഞ്ഞത്ത് ആർച്ച് ബിഷപ്പ് നേരിട്ടെത്തി കാര്യങ്ങൾ വിശദീകരിച്ചത്.

തുടർസമരങ്ങൾക്ക് പുരോഹിതർ നേരിട്ട് നേതൃത്വം നൽകേണ്ടെന്ന് സമരസമിതി തീരുമാനിച്ചു. വിശ്വാസികളുടെയും അൽമായരുടെയും നേതൃത്വത്തിലുള്ള സമരമായിരിക്കും ഇനിയുണ്ടാകുക. സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാൻ പ്രത്യേകസമിതിയെയും സമരസമിതി നിയമിച്ചിട്ടുണ്ട്.

തുടർച്ചയായ രണ്ടുദിവസങ്ങളിൽ വിഴിഞ്ഞത്തുണ്ടായ അനിഷ്ടസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതിഷേധം നിർത്തിവെച്ചതെന്നും സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ വീണ്ടും സമരരംഗത്തെത്തുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.

പ്രദേശത്ത് വർഗീയസംഘർഷമുണ്ടാകുമെന്ന ആശങ്ക സമരമവസാനിപ്പിക്കാൻ കാരണമായി. വിഴിഞ്ഞത്തെ ജനങ്ങളുടെ ഭാവിയെത്തന്നെ ബാധിക്കുന്ന ചില പ്രശ്നങ്ങൾ ഉണ്ടായതും സഭാനേതൃത്വം പരിഗണിച്ചെന്നും അദ്ദേഹം അറിയിച്ചു. സർക്കാർ നൽകിയ ഉറപ്പുകൾ ഇടയലേഖനത്തിലൂടെ വിശ്വാസികളെ ബോധ്യപ്പെടുത്തി.

Content Highlights: Protest against Adani's Vizhinjam sea port

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..