കുളമായ റോഡിൽ കുളിച്ചും തപസ്സുചെയ്തും പ്രതിഷേധം; ഉറപ്പുനല്‍കി എംഎല്‍എ | വീഡിയോ


1 min read
Read later
Print
Share
പാണ്ടിക്കാട്: തകർന്ന് ‘കുള’മായ റോഡിൽ കുളിച്ചും ഒറ്റക്കാലിൽ തപസ്സുചെയ്തും വേറിട്ടൊരു പ്രതിഷേധം! പാണ്ടിക്കാട് ഒടോമ്പറ്റയിലെ ഹംസ പോർളി (35)യാണ് റോഡിലെ കുഴികളിൽ കെട്ടിനിൽക്കുന്ന വെള്ളകൊണ്ട്‌ കുളിച്ചും വസ്ത്രം അലക്കിയും തപസ്സുചെയ്തും പ്രതിഷേധിച്ചത്.

ഇതുവഴി സഞ്ചരിച്ച അഡ്വ. യു.എ. ലത്തീഫ് എം.എൽ.എ. പ്രതിഷേധം നേരിൽക്കണ്ട് വാഹനത്തിൽനിന്നിറങ്ങി. റോഡുകളുടെ ദയനീയാവസ്ഥ പരിഹരിക്കുന്നതിനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണെന്ന്‌ എം.എൽ.എ. അപ്പോൾ പറഞ്ഞു.

പാണ്ടിക്കാട് ടൗണുമായി ബന്ധപ്പെടുന്ന മഞ്ചേരി റോഡ് ഒഴികെയുള്ള പാതകളിലൂടെയുള്ള യാത്ര തീർത്തും ദുരിതപൂർണമാണ്. മഴ കനത്തതോടെ കുഴികളിൽ വെള്ളംനിറഞ്ഞ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതു പതിവാണ്. വിവിധ തരത്തിലുള്ള പ്രതിഷേധം ഉയർന്നെങ്കിലും പരിഹാരമുണ്ടായില്ല.

തുടർന്നാണ് വ്യത്യസ്ത പ്രതിഷേധങ്ങളിലൂടെ ശ്രദ്ധേയനായ ഹംസ രംഗത്തിറങ്ങിയത്. സുഹൃത്തുക്കളായ അസർ മുഹമ്മദ്, നസീം ഒടോമ്പറ്റ, ഷിനോജ് പരിയാരത്ത്, ഫർഹാൻ കുറ്റിപ്പുളി എന്നിവരാണ് ഹംസയ്ക്കുവേണ്ട സഹായം നൽകിയത്.

Content Highlights: Protest by bathing and penance on the muddy road

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..