ആർ. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യ നടപടിക്ക്‌ അപേക്ഷ


Photo: mathrbhumi

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപിനെ അനുകൂലിച്ച് സാമൂഹികമാധ്യമത്തിലൂടെ വെളിപ്പെടുത്തൽ നടത്തിയ മുൻ ജയിൽ ഡി.ജി.പി. ആർ. ശ്രീലേഖയ്ക്കെതിരേ കോടതിയലക്ഷ്യനടപടിക്ക് അനുമതിതേടി അഡ്വക്കേറ്റ് ജനറലിന് അപേക്ഷ. തിരുവനന്തപുരം സ്വദേശിനിയായ നിയമവിദ്യാർഥിനി എ.ബി. ഷേർളിയാണ് അപേക്ഷ നൽകിയത്.

അന്വേഷണം സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടെയാണ് വെളിപ്പെടുത്തൽ നടത്തിയത്. ഇത് കോടതി നടപടികളിലുള്ള ഇടപെടലാണ്. വീഡിയോ പുറത്തുവിട്ട സമയവും നിർണായകമാണ്. ഇക്കാര്യത്തിൽ നടപടിയുണ്ടായില്ലെങ്കിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുമെന്നും അപേക്ഷയിൽ പറയുന്നു.



അഡ്വക്കേറ്റ് ജനറലിന്റെ അനുമതിയുണ്ടെങ്കിലേ സ്വകാര്യവ്യക്തികൾക്കെതിരേ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാനാകൂ.

Content Highlights: r sreelekha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..