വിശുദ്ധ റംസാൻ മാസത്തിന് തുടക്കം. ഇനി വ്രതാനുഷ്ഠാനത്തിന്റെ നാളുകൾ, കോഴിക്കോട് കുറ്റിച്ചിറയിൽ വിശുദ്ധ ഖുർആൻ പാരായണംചെയ്യുന്ന കുട്ടികൾ | ഫോട്ടോ: സാജൻ വി. നന്പ്യാർ
കോഴിക്കോട്: കാപ്പാട് കടപ്പുറത്ത് റംസാന്‍ മാസപ്പിറവി കണ്ടതോടെ ഇസ്ലാംമതവിശ്വാസികള്‍ക്ക് ഇനി വ്രതശുദ്ധിയുടെ പുണ്യകാലം. അന്നപാനീയങ്ങള്‍ മാത്രമല്ല, ലൗകികമായ എല്ലാ ആഗ്രഹങ്ങളും ത്യജിച്ച് ഒരു മാസക്കാലം ഇനി പ്രാര്‍ഥനാനിരതമാവും, വിശ്വാസിയുടെ ജീവിതം.
ഓരോവീടും വിശ്വാസികളുടെ മനസ്സും ഇനി ഖുര്‍ആന്‍ പാരായണത്തിന്റെ, പ്രാര്‍ഥനയുടെ, വിശുദ്ധിയാല്‍ നിറയും. വ്യാഴാഴ്ച റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍, സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ബുഖാരി, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട്, വിസ്ഡം ഹിലാല്‍ വിങ് ചെയര്‍മാന്‍ അബൂബക്കര്‍ സലഫി എന്നിവര്‍ അറിയിച്ചു.
Content Highlights: Ramzan moon sighted Kozhikode
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..